ചാവക്കാട് ബീച്ച് ഫെസ്റ്റിവെലിൽ ഇന്ന് പുനർജനി കൂറ്റനാട് അവതരിപ്പിക്കുന്ന നാടൻപാട്ടും ഗാനമേളയും – വർണ്ണമഴയോടെ പുതുവത്സര പിറവി
ചാവക്കാട് : പുതുവത്സരത്തോടാനുബന്ധിച്ച് ചാവക്കാട് നഗരസഭ ബ്ലാങ്ങാട് ബീച്ചിൽ സംഘടിപ്പിക്കുന്ന ‘പെരുമ’ പുതുവത്സരാഘോഷത്തിന് തുടക്കമായി. വെള്ളിയാഴ്ച വൈകീട്ട് ബീച്ചിൽ വെച്ച് സംഘടിപ്പിച്ച ഉദ്ഘാടന പരിപാടി ഗുരുവായൂർ എം.എൽ.എ എൻ.കെ.അക്ബർ ഉദ്ഘാടനം ചെയ്തു. ചാവക്കാട് നഗരസഭ ചെയർപേഴ്സൺ ഷീജ പ്രശാന്ത് അധ്യക്ഷത വഹിച്ചു. നഗരസഭ വൈസ് ചെയർമാൻ കെ.കെ.മുബാറക് സ്വാഗതമാശംസിച്ചു. പ്രശസ്ത ചിത്രകാരൻ ഗായത്രി ഗുരുവായൂർ മുഖ്യാതിഥിയായി. നഗരസഭ സ്ഥിരം സമിതി അധ്യക്ഷരായ അബ്ദുൾ റഷീദ് പി. എസ്, ബുഷറ ലത്തീഫ്, പ്രസന്ന രണദിവെ, കൗൺസിലർമാരായ എം.ആർ.രാധാകൃഷ്ണൻ, കെ.വി.സത്താർ, കബീർ പി. കെ എന്നിവർ ആശംസകളറിയിച്ച് സംസാരിച്ചു.
നഗരസഭ കൗൺസിലർമാർ, വിവിധ രാഷ്ട്രീയ പാർട്ടി പ്രതിനിധികൾ തുടങ്ങി നിരവധിയാളുകൾ സംബന്ധിച്ചു. തുടർന്ന് തദ്ദേശീയരായ കലാകാരന്മാരുടെ പരിപാടികൾ അവതരിപ്പിച്ചു.
ഡിസംബർ 31 ന് ശനിയാഴ്ച ഇന്ന് വൈകീട്ട് 8 മണിക്ക് പുനർജനി കൂറ്റനാട് അവതരിപ്പിക്കുന്ന നാടൻപാട്ടും ഗാനമേളയും ഉണ്ടാകും. രാത്രി പന്ത്രണ്ടു മണിയോടെ കരിമരുന്നിൽ തീർത്ത വർണ്ണമഴയോടെ പുതുവത്സര പിറവി. പുതുവത്സരദിനമായ നാളെ വൈകീട്ട് 7 മണിക്ക് മെഹദി ആവാസ് അവതരിപ്പിക്കുന്ന ഗസൽ സന്ധ്യയും ഉണ്ടാകും.
Comments are closed.