mehandi new

ഉന്നത വിജയം നേടിയ വിദ്യാർത്ഥികൾക്ക് കെ. പി വത്സലൻ എന്റോവ്മെന്റ് വിതരണം ചെയ്തു

fairy tale

ചാവക്കാട് : നഗരസഭയുടെ മുൻ ചെയർമാനായിരുന്ന കെ. പി. വത്സലന്റെ സ്മരണാർത്ഥം ചാവക്കാട് നഗരസഭ എല്ലാ വർഷവും നൽകിവരുന്ന എസ്. എസ്. എൽ. സി, പ്ലസ് ടു പരീക്ഷകളിൽ മുഴുവൻ വിഷയങ്ങൾക്കും എ പ്ലസ് നേടിയ വിദ്യാർത്ഥികൾക്കുള്ള ചാവക്കാട് നഗരസഭ കെ. പി വത്സലൻ എന്റോവ്മെന്റ് ജില്ലാ കളക്ടർ വി. ആർ. കൃഷ്ണതേജ ഐ. എ. എസ് വിതരണം ചെയ്തു.
ഗുരുവായൂർ എം എൽ എ. എൻ കെ അക്ബർ ചടങ്ങ് ഉദ്ഘാടനം ചെയ്തു. നഗരസഭ ചെയർപേഴ്സൺ ഷീജ പ്രശാന്ത് ചടങ്ങിൽ അധ്യക്ഷത വഹിച്ചു.

planet fashion

മുഴുവൻ വിഷയങ്ങൾക്കും എ പ്ലസ് നേടിയവർക്ക് പുറമേ ബീഡി തൊഴിലാളി, മത്സ്യ തൊഴിലാളി, എസ്. സി വിഭാഗങ്ങളിൽ പെട്ട ഉന്നത വിജയം നേടിയ വിദ്യാർത്ഥികൾ ഉൾപ്പെടെ എഴുപതോളം വിദ്യാർഥികളെയും നൂറ് ശതമാനം വിജയം കൈവരിച്ച ജി.എച്ച്.എസ്. എസ് മണത്തല, ജി. ആർ. എഫ്. ടി. എച്ച്. എസ് പുത്തൻകടപ്പുറം എന്നീ വിദ്യാലയങ്ങൾക്കും നഗരസഭ പുരസ്‌കാരം നൽകി.

നഗരസഭ വൈസ് ചെയർമാൻ കെ. കെ. മുബാറക് സ്വാഗതം ആശംസിച്ചു. സ്ഥിരം സമിതി അധ്യക്ഷരായ ഷാഹിന സലിം, പി. എസ് അബ്ദുൾ റഷീദ്, മുഹമ്മദ്‌ അൻവർ എ. വി, പ്രസന്ന രണദിവെ, കൗൺസിലറും നഗരസഭയുടെ മുൻ ചെയർമാനുമായിരുന്ന എം. ആർ. രാധാകൃഷ്ണൻ, വിവിധ രാഷ്ട്രീയ പാർട്ടി പ്രതിനിധികളായ പി. എസ്. അശോകൻ, എ. എ ശിവദാസൻ, ഖാദർ ചക്കര, ഷാഹു എന്നിവർ ആശംസകൾ അറിയിച്ച് സംസാരിച്ചു. നഗരസഭ സെക്രട്ടറി കെ. ബി. വിശ്വനാഥൻ നന്ദി പറഞ്ഞു.

Jan oushadi muthuvatur

Comments are closed.