mehandi new

ചാവക്കാട് പോപ്പുലർ ഫ്രണ്ട് മുൻ ഭാരവാഹികളെ യുഎപിഎ ചുമത്തി അറസ്റ്റ് ചെയ്തു

fairy tale

ചാവക്കാട് : പോപ്പുലര്‍ ഫ്രണ്ടിന്‍റെ മൂന്ന് മുന്‍ ഭാരവാഹികളെ യുഎപിഎ ചുമത്തി അറസ്റ്റ് ചെയ്തു. ചാവക്കാട് അഞ്ചങ്ങാടി സ്വദേശികളായ ഷാജഹാൻ (37), ഇബ്രാഹിം 49), ഷെഫീദ് (39) എന്നിവരെയാണ് ചാവക്കാട് പൊലീസ് അറസ്റ്റ് ചെയ്തത്. പോപ്പുലര്‍ ഫ്രണ്ട് നിരോധിച്ചതിന് പിന്നാലെ പ്രതിഷേധ ജാഥ നടത്തിയ കേസിലാണ് അറസ്റ്റ്. പിഎഫ്ഐയുടെ ചാവക്കാട്, കടപ്പുറം മേഖലയിലെ നേതാക്കളായിരുന്നു മൂന്നുപേരും.

planet fashion

കഴിഞ്ഞ മാസം 28 നാണ് കേസിനാസ്‌പദമായ സംഭവം നടന്നത്. പോപ്പുലർ ഫ്രണ്ട് നിരോധനത്തിനെതിരെ അറസ്റ്റിലായരുടെ നേതൃത്വത്തിൽ കടപ്പുറം ഗ്രാമപഞ്ചായത്ത് ഓഫീസ് മുതൽ അഞ്ചങ്ങാടി ജംഗ്ഷൻ വരെ ജാഥ നടത്തുകയായിരുന്നു. കേസ്‌ അന്വേഷണം ഏറ്റടുത്ത ഗുരുവായൂർ എസ്ഡിപിഒ കെ ജി സുരേഷിന്റെ നേതൃത്വത്തിൽ ചാവക്കാട് ഇൻസ്‌പെക്ടർ വിപിൻ കെ വേണുഗോപാൽ, എസ് ഐമാരായ വിജിത്ത് കെ വി, കണ്ണൻ പി, ബിജു, എസ് സി പി ഒമാരായ മണികണ്ഠൻ, സന്ദീപ്, പ്രവീൺ സൗദാമിനി സിപിഎമാരായ വിനീത് പ്രദീപ്, യൂനസ്, അനസ്, രൺദീപ്, ബൈജു, പ്രശോബ്, ജയദേവൻ എന്നിവർ അടങ്ങുന്ന സംഘമാണ് പ്രതികളെ അറസ്റ്റ് ചെയ്തത്. പ്രതികളെ ചാവക്കാട് ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് മുമ്പാകെ ഹാജരാക്കി.

Ma care dec ad

Comments are closed.