mehandi new

ഇരട്ടപ്പുഴയിൽ ഒന്നര വയസ്സുകാരിയെ കെട്ടിത്തൂക്കി അമ്മ ആത്മഹത്യ ചെയ്തു

fairy tale

ചാവക്കാട് : അമ്മയെയും മകളെയും തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. ഇരട്ടപ്പുഴ മൂഹിയുദ്ധീൻ പള്ളിക്ക് കിഴക്ക് മണവാട്ടി പാലത്തിനു സമീപം വീട്ടിലാണ് ഒന്നര വയസ്സുള്ള കുഞ്ഞും അമ്മയും മരിച്ചനിലയിൽ കാണപ്പെട്ടത്.

planet fashion

ബ്ലാങ്ങാട് ചക്കാണ്ടത്ത് ഷണ്മുഖന്റെ മകൾ നിഷ (24), ഒന്നര വയസ്സുകാരിയായ മകൾ ദേവാംഗന എന്നിവരാണ് മരിച്ചത്.

ഭർത്താവ് പേരകം സ്വദേശി വിദേശത്താണ്. രണ്ടു വർഷം മുൻപായിരുന്നു വിവാഹം.
പേരകത്തുള്ള ഭർത്താവിന്റെ വീട്ടിലേക്ക് നാളെ പോകാനിരിക്കെയാണ് ആത്മഹത്യ. ഇന്ന് ഉച്ചക്ക് ഒരുമണിയോടെയാണ് ദുരന്തം അരങ്ങേറിയത്. ലോട്ടറി കച്ചവടക്കാരനായ ഷണ്മുഖൻ പുറത്തേക്കിറങ്ങുമ്പോൾ കവിളിൽ മുത്തം നൽകിയ ദേവാംഗനയെ കണ്മഷി ഇടാനെന്നും പറഞ്ഞു അകത്തേക്ക് പിടിച്ചുകൊണ്ടുപോവുകയായിരുന്നു.

മകളെ ഷാളിൽ കെട്ടിത്തൂക്കിയതിനു ശേഷം അമ്മ തൂങ്ങി മരിക്കുകയായിരുന്നുവെന്നാണ് പ്രഥമ വിവരം. കാരണം വ്യക്തമല്ല.

Macare 25 mar

Comments are closed.