രണ്ടാം പിണറായി സർക്കാരിന്റെ നാലാം വാർഷിക ആഘോഷം – എൽ ഡി എഫ് തിരുവത്ര മേഖല കൺവെൻഷൻ സംഘടിപ്പിച്ചു

ചാവക്കാട്: രണ്ടാം പിണറായി സർക്കാരിന്റെ നാലാം വാർഷിക ആഘോഷത്തിന്റെ ഭാഗമായി എൽ ഡി എഫ് തിരുവത്ര മേഖല കൺവെൻഷൻ സംഘടിപ്പിച്ചു. സിപിഐഎം ജില്ലാ കമ്മിറ്റി അംഗം എം. കൃഷ്ണദാസ് ഉദ്ഘാടനം ചെയ്തു. ലോക്കൽ സെക്രട്ടറി കെ. എച്ച് സലാം അധ്യക്ഷത വഹിച്ചു.

എൽ ഡി എഫ് മണ്ഡലം കൺവീനർ പി. കെ സൈതാലി കുട്ടി, നഗരസഭ ചെയർപേഴ്സൺ ഷീജ പ്രശാന്ത്, വൈസ് ചെയർമാൻ കെ. കെ മുബാറക്ക്, എ ഐ ടി യു സി മണ്ഡലം സെക്രട്ടറി എ. എ സതീന്ദ്രൻ, പ്രസന്ന രണദിവെ, അഡ്വ. അൻവർ, പി. പി രണദിവെ, കെ. ആർ ആനന്ദൻ, ടി. എം ദിലീപ്, വി. ബക്കർ എന്നിവർ സംസാരിച്ചു. പി. കെ രാധാകൃഷ്ണൻ നന്ദി പറഞ്ഞു.

Comments are closed.