കുട്ടികൾക്കുള്ള സൗജന്യ ചെസ്സ് പരിശീലനകളരി ആരംഭിച്ചു

കടപ്പുറം : കടപ്പുറം ഗ്രാമപഞ്ചായത്ത് പതിനൊന്നാം വാർഡ്, തൃശ്ശൂർ ജില്ലാ ചെസ്സ് അസോസിയേഷന്റെ സഹകരണത്തോടെ സംഘടിപ്പിച്ച സൗജന്യ ചെസ്സ് പരിശീലന കളരി ജില്ലാ പഞ്ചായത്ത് മെമ്പർ അഡ്വക്കറ്റ് വിഎം മുഹമ്മദ് ഗസാലി ഉദ്ഘാടനം ചെയ്തു. കടപ്പുറം ഗ്രാമപഞ്ചായത്ത് വികസനകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ സാലിഹ ഷൗക്കത്ത് അധ്യക്ഷത വഹിച്ചു.
കടപ്പുറം ഗവൺമെന്റ് ഹൈസ്കൂളിൽ വെച്ച് വിദഗ്ധരായ പരിശീലകരുടെ നേതൃത്വത്തിൽ ഒരാഴ്ച നീണ്ടുനിൽക്കുന്ന പരിശീലനത്തിൽ കടപ്പുറം പഞ്ചായത്ത് പരിധിയിലുള്ള 15 വയസ്സിന് താഴെയുള്ള 40 കുട്ടികൾക്കാണ് പരിശീലനം നൽകുന്നത്.

തൃശ്ശൂർ ജില്ലാ ചെസ്സ് അസോസിയേഷൻ സെക്രട്ടറി പീറ്റർ ജോസഫ് മുഖ്യാതിഥിയായിരിന്നു. കടപ്പുറം ഗ്രാമപഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ വി പി മൻസൂറലി, ഗ്രാമപഞ്ചായത്ത് അംഗം അബ്ദുൽ ഗഫൂർ എന്നിവർ ആശംസകൾ അർപ്പിച്ച് സംസാരിച്ചു.
പൊതുപ്രവർത്തകരായ എ കെ കാദര്‍ഷാ, മാളിയേക്കൽ മുഹമ്മദ് കുട്ടി, കൊട്ടിലിങ്ങൽ റഷീദ്, അറക്കൽ സലിം, ഷബ്‌ന ആബിദ്, സാജിത അൻവർ, റാഫി പുന്നക്കച്ചാൽ എന്നിവർ സംബന്ധിച്ചു.

Comments are closed.