mehandi new

സ്വതന്ത്ര ഫലസ്തീനാണ് നീതി – ഫലസ്തീൻ ജനതക്ക് ഐക്യദാർഢ്യം അർപ്പിച്ച് വെൽഫെയർ പാർട്ടി പ്രകടനം നടത്തി

fairy tale

ചാവക്കാട് : വെൽഫെയർ പാർട്ടി ഗുരുവായൂർ മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ ‘സ്വതന്ത്ര ഫലസ്തീൻ ആണ് നീതി” എന്ന മുദ്രാവാക്യം ഉയർത്തിപ്പിടിച്ചുകൊണ്ട് ചാവക്കാട് നഗരത്തിൽ പ്രകടനം നടത്തി.
ചാവക്കാട് സെന്ററിൽ നടന്ന സമാപന യോഗം വെൽഫെയർ പാർട്ടി തൃശൂർ ജില്ലാ വൈസ് പ്രസിഡന്റ്‌ കെ. എസ്. നവാസ് ഉദ്ഘാടനം ചെയ്തു. പാർട്ടി ഗുരുവായൂർ മണ്ഡലം പ്രസിഡന്റ്‌ സി. ആർ. ഹനീഫ അധ്യക്ഷത വഹിച്ചു.

planet fashion

മണ്ഡലം വൈസ് പ്രസിഡന്റ്‌ ഒ. കെ. റഹീം, ട്രെഷറെർ റഖീബ് തറയിൽ, ഇല്ല്യാസ് മുതുവട്ടൂർ എന്നിവർ സംസാരിച്ചു. വെൽഫെയർ പാർട്ടി മണ്ഡലം അസിസ്റ്റന്റ് സെക്രട്ടറി മുംതാസ് കരീം, ഒരുമനയൂർ പഞ്ചായത്ത്‌ കമ്മിറ്റി സെക്രട്ടറി കെ. വി. ഷിഹാബ്, ചാവക്കാട് മുനിസിപ്പൽ കമ്മിറ്റി ആക്റ്റിംഗ് പ്രസിഡന്റ്‌ ആർ.കെ. ഷമീർ, കടപ്പുറം പഞ്ചായത്ത്‌ കമ്മിറ്റി അംഗങ്ങളായ ബാഖിർ തങ്ങൾ, മൊയ്‌ദീൻ കുഞ്ഞി, പുന്നയൂർകുളം പഞ്ചായത്ത്‌ കമ്മിറ്റി പ്രസിഡന്റ്‌ എം.കമാൽ, പുന്നയൂർ പഞ്ചായത്ത്‌ കമ്മിറ്റി പ്രസിഡന്റ്‌ താഹിർ മന്നലാംകുന്ന്, ഗുരുവായൂർ മുനിസിപ്പൽ കമ്മിറ്റി അംഗം ലത്തീഫ് ഗുരുവായൂർ എന്നിവർ പ്രകടനത്തിന് നേതൃത്വം നൽകി.

Macare 25 mar

Comments are closed.