mehandi banner desktop

സൗഹൃദ ഇഫ്താർ സംഗമം

fairy tale

വടക്കേകാട് : ജമാഅത്തെ ഇസ്‌ലാമി വടക്കേകാട് ഏരിയ സംഘടിപ്പിച്ച സൗഹൃദ ഇഫ്താർ സംഗമം മത, സാമൂഹിക, സാംസ്‌കാരിക, മാധ്യമ മേഖലകളിലെ പ്രമുഖരുടെ ഒത്തുചേരലായി. ഏരിയാ പ്രസിഡന്റ് നിയാസ് ഒ എം അധ്യക്ഷത വഹിച്ച സംഗമത്തിൽ ജമാ അത്തെ ഇസ്‌ലാമി സംസ്ഥാന പി ആർ സെക്രട്ടറി സമദ് കുന്നക്കാവ് ഉദ്ഘാടനം നിർവഹിച്ചു.

planet fashion

കേവല രാഷ്ട്രീയ താത്പര്യങ്ങൾക്കുവേണ്ടി നമ്മുടെ ഐക്യത്തെ തകർക്കാനുള്ള ബോധപൂർവമായ ശ്രമങ്ങൾ, ‘കേരള സ്റ്റോറികൾ’ പോലെയുള്ളവയെ നാം തിരിച്ചറിയേണ്ടതുണ്ട്. ഐക്യത്തെ തകർക്കാൻ ശ്രമിക്കുന്ന ബാഹ്യശക്തികളെ നാം അകറ്റിനിർത്തേണ്ടതുണ്ടെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

ചാവക്കാട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട്‌  ഷിബു, പുന്നയൂർക്കുളം പഞ്ചായത്ത് പ്രസിഡണ്ട്‌ ഹസ്സൻ തളിക്കശ്ശേരി,  ബ്ലോക്ക് പഞ്ചായത്ത് മെമ്പർ കുന്നകാട്ടയിൽ അബൂബക്കർ,ഡി സി സി ജനറൽ സെക്രട്ടറി ഉമ്മർ മുക്കണ്ടത്ത്, ഐ സി എ ജനറൽ സെക്രട്ടറി ഒ എം മുഹമ്മദ്‌ അലി, പുന്നയൂർക്കുളം വാർഡ് മെമ്പർ ധർമ്മൻ, കമല സുരയ്യ ട്രസ്റ്റ് ജനറൽ സെക്രട്ടറി സുകുമാരൻ, പെയിൻ & പാലിയേറ്റീവ് സെക്രട്ടറി ദിവകരൻ പനന്തറ, മുതിർന്ന മാധ്യമ പ്രവർത്തകൻ ജോസ്, പ്രവാസി എഴുത്തുകാരൻ അബ്ദുൽ പുന്നയൂർക്കുളം, സാമൂഹിക പ്രവർത്തകരായ അഷ്‌റഫ്‌ പെയ്ങ്ങോട്ടായി, കെ വി ഹംസ എന്നിവർ സംസാരിച്ചു.

മാധ്യമ പ്രവർത്തകരായ റാണ പ്രധാപ്, ഫൈസൽ അലി പഷ്ണത്ത്, മുഹമ്മദ്‌ മുത്തേടത്ത്, ചോ മുഹമ്മദ്‌ ഉണ്ണി,അലി കണ്ണതയിൽ, കെ പി സുൽഫി, ലിയാകത്ത് പയ്യൂരയിൽ എന്നിവർ സന്നിഹിതരായിരുന്നു. ഏരിയാ സെക്രട്ടറി ജലീൽ ചന്നനത്ത് സ്വാഗതാവും പ്രോഗ്രാം കൺവീനർ നന്ദിയും പറഞ്ഞു.

Comments are closed.