വടക്കേക്കാട്: കോവിഡ് ബാധിച്ച യുവതിയെയും 25 ദിവസം പ്രായമുള്ള കുഞ്ഞിനേയും കിണറ്റിൽ മരിച്ച നിലയിൽ കണ്ടെത്തി.
വടക്കേകാട് രണ്ടാം വാർഡിൽ വൈലേരി പ്പീടികയിൽ താമസിക്കുന്ന രാജേഷിൻ്റെ ഭാര്യ ചാവക്കാട് ബ്ലാങ്ങാട് കണ്ണംമൂട് സീമോൻ മകൾ സിനിയും കുഞ്ഞുമാണ് മരിച്ചത്. കുടുംബത്തിലെ എല്ലാവർക്കും കോവിഡ് ബാധിച്ച് ക്വറന്റൈനിൽ കഴിയുകയായിരുന്നു.
സിനിക്കും മരിച്ച കുഞ്ഞിനും ഭർത്താവ് രാജേഷിനും അഞ്ചു വയസ്സുകാരനായ മകനും സിനിയുടെ മാതാവ് ശാരദക്കും കോവിഡ് ബാധിച്ചിരുന്നു. സിനിയുടെ മാതാവിനെ ഇന്നലെ ജില്ലാ ആശുപത്രിയിലേക്ക് മാറ്റിയിരിന്നു.
സംഭവ സമയം രാജേഷും അഞ്ചവയസ്സുകാരനായ മകനും മാത്രമേ വീട്ടിൽ ഉണ്ടായിരുന്നുള്ളൂ.
മറ്റൊരു റൂമിൽ പ്രസവിച്ച് കിടന്നിരുന്ന ഭാര്യയെയും കുഞ്ഞിനെയും രാത്രിയിൽ കാണാതായതിനെ തുടർന്ന് രാജേഷ് ഇവർക്ക് വേണ്ടി നടത്തിയ തിരച്ചിലിനൊടുവിലാണ് ഇവർ താമസിക്കുന്ന കോളനിയിലെ പൊതു കിണറ്റിൽ ഇരുവരെയും മരിച്ചനിലയിൽ കണ്ടെത്തിയത്.
തുടർന്നു രാജേഷ് ബഹളം വെച്ചതിനെ തുടർന്നാണ് നാട്ടുകാർ വിവരം അറിയുന്നത്.
സംഭവം നടന്ന ഉടനെ ആവശ്യമായ പിപി കിറ്റും, മാസ് കും, സാനിറ്റൈസറും, ഗ്ലൗസുകളുമെല്ലാമായി അഭയം വളണ്ടിയർമാരായ അഷ്റഫ് പാവൂരയിൽ, സജീഷ് ടിഎസ്, മൈമൂന, ഫാസിൽ മൂക്കൻചേരി, റാഷിദ് കല്ലിങ്ങൽ, അഹ്മദ്ബിൻ ഹംസ, സുബൈർ, സലീം, വിപിൻ, കെവി ഹംസ എന്നിവരും പരിസരവാസികളും, ഗുരുവായൂർ ഫയർഫോഴ്സും, എസ്ഐ അനിൽകുമാറിൻ്റെ നേതൃത്വത്തിലുള്ള വടക്കേകാട് പോലീസും ചേർന്ന് കോവിഡ് പ്രോട്ടോകോൾ പാലിച്ച് മൃതദേഹങ്ങൾ പുറത്തെടുത്തു.
പ്രസവത്തെ തുടർന്ന് സിനി മാനസികാസ്വാസ്ഥ്യം പ്രകടിപ്പിച്ചിരുന്നതായി പറയുന്നു. കഴിഞ്ഞ ദിവസം ബ്ലാങ്ങാട് വീടിനു സമീപമുള്ള കായലിൽ ചാടി ആത്മഹത്യക്ക് ശ്രമിച്ചിരുന്നതായും രാജേഷ് പറഞ്ഞു.
തുടർനടപടികൾക്കായി മൃതദേഹം അഭയം ആമ്പുലൻസിൽ തൃശൂർ മെഡിക്കൽ കോളേജിലേക്ക് കൊണ്ടുപോയി.
Comments are closed.