mehandi banner desktop
Chavakkad online

ഇന്ധന-പാചകവാതക വിലവർധനവ്: മുസ്ലിം ലീഗ് പ്രതിഷേധം സംഘടിപ്പിച്ചു

Ft

​ചാവക്കാട്: പെട്രോൾ, ഡീസൽ, പാചകവാതക വിലയിൽ തുടരുന്ന വർധനവിനെതിരെ മുസ്‌ലിം ലീഗ് ഗുരുവായൂർ നിയോജക മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ പ്രതിഷേധ സമരം സംഘടിപ്പിച്ചു. ചാവക്കാട് മുനിസിപ്പൽ സ്ക്വയറിൽ നടന്ന പ്രതിഷേധ സംഗമം മുസ്‌ലിം ലീഗ് ജില്ലാ സെക്രട്ടറി അഡ്വ. മുഹമ്മദ് ഗസാലി ഉദ്ഘാടനം ചെയ്തു.

Jan oushadi

​നിയോജക മണ്ഡലം പ്രസിഡന്റ് ആർ.പി. ബഷീർ അധ്യക്ഷത വഹിച്ച യോഗത്തിൽ ജനറൽ സെക്രട്ടറി എ.എച്ച്. സൈനുൽ ആബിദിൻ സ്വാഗതവും ട്രഷറർ ലത്തീഫ് പാലയൂർ നന്ദിയും പറഞ്ഞു.

​ചടങ്ങിൽ മുസ്‌ലിം ലീഗ് ജില്ലാ ഭാരവാഹികളായ പി.വി. ഉമ്മർകുഞ്ഞി, സി. അഷറഫ്, പി.കെ. ബഷീർ, നിയോജക മണ്ഡലം ഭാരവാഹികളായ എൻ.കെ. അബ്ദുൽ വഹാബ്, വി.എം. ഷാഹിദ്, പി. ഷാഹു ഹാജി, റാഫി ചേറ്റുവ, അബുദാബി കെഎംസിസി മണ്ഡലം പ്രസിഡന്റ് ഫൈസൽ കടവിൽ എന്നിവർ സംസാരിച്ചു.

​കൂടാതെ, ജില്ലാ പഞ്ചായത്ത് മെമ്പർമാരായ അഡ്വ. ഷംസീറ അഷറഫ്, ശ്രീഷ്മ ബാബു രാജ്, ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഷെഹർബൻ, മെമ്പർമാരായ ആർ. ഇസ്മായിൽ, പുന്നയൂർ പഞ്ചായത്ത് പ്രസിഡന്റ് റസ്‌ല റഹീം, വി.പി. മൻസൂർ അലി, എം.എസ്.എഫ് മണ്ഡലം ജനറൽ സെക്രട്ടറി സബാഹ് താഴത്ത് തുടങ്ങിയവരും പ്രതിഷേധത്തിൽ പങ്കെടുത്തു.

Comments are closed.