mehandi new

ദ്വാരക കടപ്പുറത്ത് ഗണേശ വിഗ്രഹങ്ങള്‍ നിമജ്ജനം ചെയ്തു

fairy tale

ചാവക്കാട്: വിനായക ചതുര്‍ത്ഥി നാളില്‍ ദ്വാരക കടപ്പുറത്ത് ഗണേശ വിഗ്രഹങ്ങള്‍ നിമജ്ജനം ചെയ്തു. വാദ്യമേളങ്ങളുടെ അകമ്പടിയോടെയാണ് ഗണേശവിഗ്രഹങ്ങള്‍ ഗുരുവായൂരില്‍നിന്ന് ദ്വാരക കടപ്പുറത്ത് എത്തിച്ചത്.
ചെറുതും വലുതുമായ നൂറില്‍പ്പരം വിഗ്രഹങ്ങള്‍ നിമജ്ജനം ചെയ്തു. പ്രത്യേക പൂജകള്‍ക്ക് ശേഷമാണ് വിഗ്രഹങ്ങള്‍ കടലില്‍ നിമജ്ജനം ചെയ്തത്. കേരള ക്ഷേത്രസംരക്ഷണ സമിതിയുടെ നേതൃത്വത്തിലാണ് ഗണേശോത്സവം നടന്നത്. നിമജ്ജനത്തിന് മുന്നോടിയായി നടന്ന സമ്മേളനത്തില്‍ ക്ഷേത്രസംരക്ഷണ സമിതി സംസ്ഥാന അധ്യക്ഷന്‍ സ്വാമി അയ്യപ്പദാസ് മുഖ്യപ്രഭാഷണം നടത്തി. എ.പി. ഭരതകുമാര്‍ അധ്യക്ഷനായി. അഡ്വ.കെ.എസ്. പവിത്രന്‍, അഡ്വ. നിവേദിത, എ.ഒ. ജഗന്നിവാസന്‍, പി. വത്സലന്‍, എം.വി. രവീന്ദ്രനാഥ്, പി.ആര്‍. സുരേഷ് ബാബു എന്നിവര്‍ പ്രസംഗിച്ചു. പ്രസാദ വിതരണവും നടന്നു.

Macare 25 mar

Comments are closed.