mehandi new

ജെൻഡർ ന്യൂട്രാലിറ്റി സ്ത്രീ വിരുദ്ധം

fairy tale

ചാവക്കാട്: സ്ത്രീയുടെ പേര് പറഞ്ഞ് നടപ്പാക്കാൻ ശ്രമിക്കുന്ന ജെൻഡർ ന്യൂട്രാലിറ്റി അങ്ങേയറ്റം സ്ത്രീവിരുദ്ധമായ ആശയമാണെന്ന് ജമാഅത്തെ ഇസ്ലാമി സംസ്ഥാന സമിതി അംഗം ടി. മുഹമ്മദ് വേളം പ്രസ്താവിച്ചു. ഇത് ഫെമിനിസ്റ്റുകൾ വരെ ചൂണ്ടിക്കാട്ടിയ കാര്യമാണെന്ന് അദ്ദേഹം പറഞ്ഞു. ജമാഅത്തെ ഇസ് ലാമി വനിത വിഭാഗം കേരള മുതുവട്ടൂരിൽ സംഘടിപ്പിച്ച ജെൻഡർ ന്യൂട്രാലിറ്റി സ്ത്രീ വിരുദ്ധമാണ് സെമിനാർ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

planet fashion

ജെൻഡർ ന്യൂട്രാലിറ്റി നടപ്പാക്കിയാൽ കുട്ടികൾക്കിടയിൽ ചിലരിലെങ്കിലും താൻ ആണാണോ പെണ്ണാണോ എന്ന ആശങ്കയുണ്ടാക്കും. ഇതിനു പകരം ജെൻഡർ സ്വത്വബോധമുണ്ടാക്കുകയാണ് വേണ്ടത്. അല്ലെങ്കിൽ അപകടകരമായ അനന്തര ഫലങ്ങൾ സൃഷ്ടിക്കും.
കുടുംബ സംവിധാനത്തിൻ്റെയും മൂല്യവത്തായ സംസ്കാരത്തിൻ്റെയും അടിവേര് അറുത്തു കളയുന്നതാണ് ജെൻഡർ ന്യൂട്രാലിറ്റി. ജെൻഡർ നിഷ്പക്ഷ സാമൂഹിക നിർമിതിയാണ് ലക്ഷ്യം. സമൂഹം ആൺ പെൺ വിവേചിച്ചിട്ടുള്ളതിനെ ഇല്ലാതാക്കാനുള്ള ശ്രമമാണ്.
വസ്തുതാപരമല്ലാത്ത കാര്യമാണ് ജെൻഡർ രാഷട്രീയം മുന്നോട്ടു വെക്കുന്നത്. തോന്നലിൻ്റെ അടിസ്ഥാനത്തിലല്ല ആണും പെണ്ണും ഉണ്ടാകേണ്ടത്. ജെൻഡർ ന്യൂട്രാലിറ്റി നടപ്പാക്കിയാൽ പലതരം ലൈംഗിക ആക്രമണങ്ങൾക്ക് കാരണമാകുകയും ചെയ്യും -അദ്ദേഹം അഭിപ്രായപ്പെട്ടു.

ജമാഅത്തെ ഇസ് ലാമി വനിത വിഭാഗം കേരള പ്രസിഡൻ്റ് പി.വി. റഹ്മാബി അധ്യക്ഷത വഹിച്ചു. ലിബറലിസത്തിൻ്റെ ഭാഗമായി ഉയർന്നതാണ് ജെൻഡർ ന്യൂട്രാലിറ്റി എന്ന ആശയമെന്ന് അവർ പറഞ്ഞു. ഇത് നടപ്പാക്കിയാൽ മത മൂല്യങ്ങളെ കാറ്റിൽ പറത്തി മുന്നോട്ടു പോകുന്ന തലമുറ രൂപമെടുക്കുമെന്നും അവർ അഭിപ്രായപ്പെട്ടു.

വനിത വിഭാഗം സംസ്ഥാന സമിതിയംഗം സി.വി. ജമീല വിഷയം അവതരിപ്പിച്ചു. എം.ജി.എം. സംസ്ഥാന പ്രസിഡൻ്റ് സൽമ അൻവാരിയ്യ, വിംഗ്സ് സംസ്ഥാന വൈസ് പ്രസിഡൻ്റ് അഡ്വ. ഫരീദ അൻസാരി, ജി.ഐ.ഒ. കേരള സെക്രട്ടറി കെ. ശിഫാന, വനിത വിഭാഗം കേരള ജനറൽ സെക്രട്ടറി പി. റുക്സാന എന്നിവർ സംസാരിച്ചു. ജമാഅത്തെ ഇസ് ലാമി ജില്ലാ പ്രസിഡൻ്റ് മുനീർ വരന്തരപ്പിള്ളി പങ്കെടുത്തു. ആയിശ പി. ഇസ്മായിൽ പ്രാർത്ഥന നടത്തി. വനിത വിഭാഗം കേരള വൈസ് പ്രസിഡൻ്റ് ഖദീജ റഹ്മാൻ സ്വാഗതവും ജില്ലാ പ്രസിഡൻ്റ് പി.സി. ഉമ്മുകുൽസും നന്ദിയും പറഞ്ഞു.

Ma care dec ad

Comments are closed.