mehandi new

ചാവക്കാട് നഗരസഭയിൽ ആട്‌ ഗ്രാമം, ജീവനോപാധി പദ്ധതികൾക്ക് തുടക്കം

fairy tale

ചാവക്കാട് : നഗരസഭയുടെ 2023 – 24 വർഷത്തെ മൂന്ന് വനിത പദ്ധതികളുടെ ഉദ്ഘാടനം  എം എൽ എ എൻ കെ അക്ബർ നിർവഹിച്ചു. ചാവക്കാട് ഗവൺമെന്റ് മൃഗാശുപത്രിയിൽ വച്ച് നടന്ന ചടങ്ങിൽ  ചാവക്കാട് നഗരസഭാ ചെയർപേഴ്സൺ ഷീജ പ്രശാന്ത് അധ്യക്ഷത വഹിച്ചു. വനിത ആടു ഗ്രാമ പദ്ധതി മുഖേന രണ്ട് പെണ്ണാടുകളെ 50 ശതമാനം സബ്സിഡി യോടു കൂടെ വിതരണം ചെയ്തു. ചാവക്കാട് നഗരസഭയിലെ അതിദരിദ്രരായിട്ടുള്ള വനിതകൾക്ക് ജീവനോപാധി എന്ന നിലയിൽ രണ്ട് പെണ്ണാടുകളെ തികച്ചും സൗജന്യമായും വിതരണം ചെയ്തു. 200 വനിതകൾക്ക് 5 മുട്ടക്കോഴികൾ വീതം സൗജന്യമായി വിതരണം ചെയ്തു.

planet fashion

സീനിയർ വെറ്ററിനറി സർജൻ ഡോക്ടർ ജി ശർമിള റിപ്പോർട്ട് അവതരിപ്പിച്ചു. തുടർന്ന് സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ  പ്രസന്ന രണദിവ,  ബുഷ്റാ ലത്തീഫ്,  അഡ്വ.മുഹമ്മദ് അൻവർ,  അബ്ദുൽ റഷീദ്,  കൗൺസിലർമാരായ എം ആർ രാധാകൃഷ്ണൻ,  കെ വി സത്താർ എന്നിവർ ആശംസകൾ സമർപ്പിച്ചു.

Ma care dec ad

Comments are closed.