mehandi new

കാജാ ബിൽഡിങ്ങിലെ വ്യാപരികൾക്കുനേരെ ഗുണ്ടായിസം – നോക്കിനിൽക്കില്ലെന്ന് ഏകോപന സമിതി

fairy tale

ചാവക്കാട് : വ്യാപാരികളെ ദ്രോഹിക്കുന്ന കെട്ടിട ഉടമയുടെ നടപടികൾക്കെതിരെ ചാവക്കാട് മർച്ചന്റ് അസോസിയേഷന്റെ നേതൃത്വത്തിൽ പ്രതിഷേധ ധർണ്ണ നടത്തി.

planet fashion

ചാവക്കാട് നഗരത്തിലെ കാജാ ബിൽഡിങ്ങിലെ കച്ചവടക്കാർക്ക് നേരെയാണ് അന്യാമായ നടപടികൾ. കെട്ടിട ഉടമയുടെ പ്രതിനിധികൾ എന്നവകാശപെട്ട് രംഗത്തു വന്ന ചിലരാണ് വ്യാപാരികൾക്കെതിരെ കള്ളകേസുകൾ നൽകിയും ലിഫ്റ്റ്, പവർ ബേക്കപ്പ് തുടങ്ങിയ സേവനങ്ങൾ നിർത്തിയും പീഡിപ്പിക്കുന്നത്.

വ്യാപാരി വ്യവസായി ഏകോപനസമിതി ജില്ലാപ്രസിഡണ്ടും സംസ്ഥാന വൈസ്പ്രസിഡണ്ടുമായ കെ വി അബ്ദുൽഹമീദ് ഉദ്ഘാടനം ചെയ്തു. മർച്ചന്റ് അസോസിയേഷൻ ചാവക്കാട് മേഖല ജനറൽ സെക്രട്ടറി ജോജി തോമസ് അധ്യക്ഷത വഹിച്ചു. ട്രഷറർ സേതുമാധവൻ, ഹക്കീം ഇമ്പാർക്ക്, അബ്ദുൽ കലാം, ആസിഫ് എന്നിവർ സംസാരിച്ചു.

ഗുണ്ടകളെ ഉപയോഗിച്ച് വ്യാപാരികളെ ഭീഷണിപ്പെടുതുന്നത് നോക്കി നിൽക്കില്ലെന്നും കാജാ കമ്പനിയുടെ ഉത്പന്നങ്ങൾ വിൽക്കണോ വേണ്ടയോ എന്ന് തീരുമാനിക്കുന്നതടക്കമുള്ള മാർഗ്ഗങ്ങൾ വേണ്ടിവന്നാൽ ഉപയോഗിക്കുമെന്നും അബ്ദുൽ ഹമീദ് പറഞ്ഞു

Ma care dec ad

Comments are closed.