mehandi new

ഗോപ പ്രതാപൻ ചതിച്ചു, ബ്ലോക്ക് കോൺഗ്രസ്സ് പ്രസിഡന്റ് സ്ഥാനത്ത് നിന്നും നീക്കണം – ജില്ലാ നിയോജക മണ്ഡലം നേതാക്കൾ

fairy tale

ചാവക്കാട് : നിരന്തരം സംഘടനാ വിരുദ്ധ പ്രവർത്തനം നടത്തുന്ന ഗോപ പ്രതാപനെ ബ്ലോക്ക് കോൺഗ്രസ്സ് പ്രസിഡന്റ്സ്ഥാനത്ത് നിന്നും നീക്കം ചെയ്യണമെന്നും അച്ചടക്ക നടപടികൾ സ്വീകരിക്കണമെന്നും ജില്ലാ നിയോജക മണ്ഡലം നേതാക്കൾ വാർത്താ സമ്മേളനത്തിൽ ആവശ്യപ്പെട്ടു.

ഡിസിസി സെക്രട്ടറിമാരായ ടി എസ് അജിത്, എം വി ഹൈദറാലി, എ എം അലാവുദ്ധീൻ, വടക്കേകാട് ബ്ലോക്ക് കോൺഗ്രസ്സ് പ്രസിഡന്റ് ഉമ്മർ മുക്കണ്ടത്, ചാവക്കാട് മണ്ഡലം പ്രസിഡന്റ് കെ വി ഷാനവാസ്‌, യു ഡി എഫ് ഗുരുവായൂർ നിയോജകമണ്ഡലം ചെയർമാൻ നവാസ് കെ എന്നിവർ ഒപ്പിട്ട പ്രസ്ഥാവന വാർത്താ സമ്മേളനത്തിൽ വിതരണം ചെയ്തു.
കെ പി സി സി ക്കും ജില്ലാ കോൺഗ്രസ്സ് കമ്മിറ്റിക്കുമാണ് ഗോപ പ്രതാപനെതിരെ പരാതി നൽകിയിട്ടുള്ളത്.

അയായിരത്തിൽ പരം വോട്ടർമാരിൽ തൊള്ളായിരം പേരാണ് വോട്ട് ചെയ്തിട്ടുള്ളത്. ഇതിൽ 162 വോട്ട് മാത്രമാണ് ഔദ്യോഗിക സ്ഥാനാർഥിക്ക് ലഭിച്ചിട്ടുള്ളത്. തലേ ദിവസം വരെ ഔദ്യോഗിക സ്ഥാനാർഥിക്ക് വേണ്ടി വോയ്‌സ് മെസ്സേജ് ഉൾപ്പെടെ അയച്ച ഗോപ പ്രതാപൻ തിരഞ്ഞെടുപ്പ് ദിവസം വിമത സ്ഥാനാർഥിക്ക് വേണ്ടി മാതൃക ബാലറ്റ് പേപ്പർ പരസ്യമായി വിതരണം ചെയ്തു കോൺഗ്രസ്സ് പാർട്ടിയെ ചതിക്കുകയായിരുന്നെന്നും നേതാക്കൾ ആരോപിച്ചു.

ജനറൽ വായ്പേതര വിഭാഗത്തിലേക്ക് രണ്ടു പേരെയാണ് തിരഞ്ഞെടുക്കേണ്ടിയിരുന്നത്. ഒന്നാം നമ്പർ കാരനായ ബാലൻ വാറണാട്ടും, രണ്ടാം നമ്പർകാരനായ യൂസുഫ് തണ്ണിതുറക്കലുമായിരുന്നു ഔദ്യോഗിക സ്ഥാനാർഥികൾ. ഔദ്യോഗിക മാതൃക ബാലറ്റ് പേപ്പറിലും ഇവരുടെ പേരുകളാണ് ഉണ്ടായിരുന്നത്. എന്നാൽ തിരഞ്ഞെടുപ്പ് ദിവസം രാവിലെ ഒന്നാം നമ്പർ ബാലൻ വാറണാട്ട് നെ ഒഴിവാക്കി വിമത സ്ഥാനാർഥിയായ മൂന്നാം നമ്പർ കാരൻ സുരേഷ് നെ ഉൾപ്പെടുത്തിയ മാതൃക ബാലറ്റ് പേപ്പർ വിതരണം ചെയ്തതിനു പിന്നിൽ ഗോപ പ്രതാപനാണെന്നാണ് ആരോപണം.

Royal footwear

Comments are closed.