mehandi new

ഗോപ പ്രതാപൻ ആർ എസ് എസ് സ്റ്റേറ്റ്മെന്റ് കോൺഗ്രസ് ലറ്റർ ഹെഡിൽ പകർത്തി നൽകുന്നു – എസ് ഡി പി ഐ

fairy tale

ചാവക്കാട് : ആർ എസ് എസുമായും
ഗുണ്ടാ സംഘങ്ങളുമായും പരസ്യമായും രഹസ്യമായും ധാരണ ഉണ്ടാക്കി തന്റെ വളർച്ചക്ക് ഉപയോഗിക്കുകയും രാഷ്ട്രീയ ലാഭത്തിന് എതിരാളികളെ ഭീഷണിപ്പെടുത്തുകയും വഴങ്ങാത്തവരെ അക്രമിച്ചു കീഴ്പെടുത്തുകയും ചെയ്യുന്ന ഗോപപ്രതാപൻ തന്റെ സംരക്ഷകരായ ആർ എസ് എസ് ന് വേണ്ടിയാണോ എസ്ഡിപിഐ ക്കെതിരെ കള്ളക്കഥകൾ പ്രചരിപ്പിക്കുന്നതെന്ന്.വ്യക്തമാക്കണമെന്ന് എസ് ഡി പി ഐ ഗുരുവായൂർ മണ്ഡലം കമ്മറ്റി.

planet fashion

ഒക്ടോബർ 31 ന് ചാവക്കാട് നടന്ന ബിജെപി പ്രവർത്തകന്റെ കൊലപാതകത്തെ സംബന്ധിച്ച് പോലീസ് നടത്തിയ അന്വേഷണത്തിൽ വ്യക്തിപരവും, പ്രാദേശികവുമായ കാരണങ്ങളാണ് സംഭവത്തിന്‌ പിന്നിലെന്ന് കണ്ടെത്തിയിരുന്നു.
പോലീസിന്റെ അനേഷണത്തെ പരിഹാസ്യമാക്കി ആർ എസ് എസ് കൊടുക്കുന്ന സ്റ്റേറ്റ്മെന്റ് കോൺഗ്രസിന്റെ ലറ്റർ ഹെഡിൽ പകർത്തി പൊതു ജനങ്ങളിൽ തെറ്റിധാരണ സൃഷ്ടിച്ചു രഷ്ട്രീയ കലാപം ഉണ്ടാക്കാനാണ് കോൺഗ്രസ്സ് നേതാവിന്റെ ശ്രമം.

മുഴുവൻപ്രതികളെയും പോലിസ് പിടികൂടിയിട്ടും എസ് ഡി പി ഐ ക്കെതിരെ ആരോപണങ്ങൾ ഉന്നയിക്കുന്നത് ഗോപപ്രതാപൻ ആർ എസ് എസ് ന്റെ അച്ചാരം കൈപറ്റിയത് കൊണ്ടാണ്. സ്വന്തം വാർഡിൽ പോലും ആർ എസ് എസ് നടത്തുന്ന ആയുധ പരിശീലനം കാണാത്ത കോൺഗ്രസ്‌ നേതാവ് ഇല്ലാത്ത ആയുധപരിശീലനത്തിന്റെ പേരിൽ പ്രസ്താവന ഇറക്കുന്നത്.

കോൺഗ്രസ്‌ നേതാവ് ഹനീഫയുടെ കൊലപാതകത്തിൽ ഉൾപ്പെടെ നിരവധി ക്രിമിനൽ കേസുകളിൽ ആരോപണം നേരിട്ടു കൊണ്ടിരിക്കുന്ന ഇദ്ദേഹം
രാഷട്രീയ സംഘർഷങ്ങളുണ്ടാക്കി പ്രദേശത്തെ സമാധാനാന്തരീക്ഷം തകർത്തു കലക്കവെള്ളത്തിൽ മീൻ പിടിക്കുന്ന രാഷ്ട്രീയ മുതലെടുപ്പിനാണ് ശ്രമിക്കുന്നതെന്ന് എസ് ഡി പി ഐ ഗുരുവായൂർ മണ്ഡലം സെക്രട്ടറി യഹിയ മന്നലാംകുന്ന് പറഞ്ഞു.

Ma care dec ad

Comments are closed.