mehandi new

തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളോടുള്ള സർക്കാർ സമീപനം പ്രാദേശിക വികസനത്തിന് തടസ്സമാകുന്നു – സി എച്ച് റഷീദ്

fairy tale

കടപ്പുറം : സംസ്ഥാന സർക്കാർ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളോട് കാണിക്കുന്ന സമീപനം പ്രാദേശിക വികസനം തടസ്സപ്പെടുത്തുന്നതും ഗ്രാമീണ ഉന്നമനത്തിന് തുരങ്കം വെക്കുന്നതുമാണെന്ന്  മുസ്ലിം ലീഗ് സംസ്ഥാന വൈസ് പ്രസിഡണ്ട്  സി എച്ച് റഷീദ്  പറഞ്ഞു. ലോക്കൽ ഗവൺമെന്റ്  മെമ്പേഴ്സ് ലീഗ് ( എൽജി എം എൽ ) കടപ്പുറം പഞ്ചായത്ത് കമ്മിറ്റി  സംഘടിപ്പിച്ച പ്രതിഷേധ സായാഹ്നം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ധേഹം. 

planet fashion

തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ  പദ്ധതികൾ നടപ്പിലാക്കുവാൻ കരാർ എടുക്കുന്ന കോൺട്രാക്ടർമാർക്ക്  ട്രഷറിയിൽ നിന്ന് സമയബന്ധിതമായി പണം ലഭിക്കാത്തതിനാൽ പദ്ധതികൾ കരാറെടുക്കുവാൻ കോൺട്രാക്ടർമാർ വിസമ്മതിക്കുകയാണ്. ഗ്രാമീണ വികസനങ്ങൾക്ക് നൽകിവരുന്ന തുകയിൽ നിന്ന് 2928 കോടി രൂപയാണ് സംസ്ഥാന സർക്കാർ ഇത്തവണ വെട്ടിച്ചുരുക്കിയത്. ഇത് തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെ വികസന പ്രവർത്തനങ്ങളെ സാരമായി ബാധിച്ചിരിക്കുകയാണെന്നും 1994 ൽ യുഡിഎഫ് സർക്കാർ കൊണ്ടുവന്ന പഞ്ചായത്ത് രാജ് നഗരപാലികാ ബില്ലിന്റെ ഉദ്ദേശലക്ഷ്യങ്ങളെ അട്ടിമറിക്കുന്ന സമീപനമാണ്  നിലവിൽ സംസ്ഥാന സർക്കാറിന്റെതെന്നും ഈ നിലത്തുടർന്നാൽ ഗ്രാമീണ വികസനം സ്തംഭനാവസ്ഥയിലാകുമെന്നും   അദ്ദേഹം കൂട്ടിച്ചേർത്തു.

കടപ്പുറം ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് സാലിഹ ഷൗക്കത്ത് അധ്യക്ഷത വഹിച്ച പ്രതിഷേധ പരിപാടിയിൽ എൽ ജി എം എൽ സംസ്ഥാന ജനറൽ സെക്രട്ടറി പി കെ ഷറഫുദ്ദീൻ മുഖ്യ പ്രഭാഷണം നടത്തി. കടപ്പുറം ഗ്രാമപഞ്ചായത്ത് വികസന സ്റ്റാന്റിങ് കമ്മിറ്റി ചെയർപേഴ്സൺ ഹസീന താജുദ്ദീൻ, ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ ശുഭ ജയൻ, പഞ്ചായത്ത് അംഗങ്ങളായ മുഹമ്മദ് നാസിഫ്, ടി ആർ ഇബ്രാഹിം, സുനിത പ്രസാദ്, ചാവക്കാട് ബ്ലോക്ക് പഞ്ചായത്ത് അംഗം സി വി സുബ്രഹ്മണ്യൻ, ചാവക്കാട് മുൻസിപ്പൽ കൗൺസിലർ  ഫൈസൽ കാനാം പുള്ളി, മുസ്ലിം ലീഗ് പഞ്ചായത്ത് പ്രസിഡന്റ് സുബൈർ തങ്ങൾ, സെക്രട്ടറി പി എം മുജീബ്, ട്രഷറർ സെയ്‌തുമുഹമ്മദ്  പോക്കാകില്ലത്ത്, സംസ്ഥാന മുസ്ലിം ലീഗ് കൗൺസിലറായ ആർ കെ ഇസ്മായിൽ, ഗുരുവായൂർ  മണ്ഡലം സെക്രട്ടറി വിഎം മനാഫ്, യൂത്ത് ലീഗ് നേതാക്കളായ പി കെ അലി, ഷാജഹാൻ, റംഷാദ്, ആസിഫ് വാഫി എന്നിവർ സംസാരിച്ചു.

കടപ്പുറം ഗ്രാമപഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ വി പി മൻസൂർ അലി സ്വാഗതവും  എ വി അബ്ദുൽ ഗഫൂർ നന്ദിയും പറഞ്ഞു.

Jan oushadi muthuvatur

Comments are closed.