mehandi new

പ്ലസ് വൺ അധികബാച്ച് അനുവദിക്കാൻ സർക്കാർ തയ്യാറാവണം : സി എച്ച് റഷീദ്

fairy tale

വടക്കേകാട് : ഉയർന്ന മാർക്ക്‌ വാങ്ങി തുടർ പഠനത്തിന് യോഗ്യത നേടിയ വിദ്യാർത്ഥികൾക്ക് സർക്കാർ ക്വാട്ടയിൽ സീറ്റ്‌ ഉറപ്പാക്കണമെന്ന് മുസ്‌ലിം ലീഗ് സംസ്ഥാന വൈസ് പ്രസിഡന്റ് സി എ ച്ച് റഷീദ്. ഐക്യം അതിജീവനം അഭിമാനം എന്ന മുദ്രാവാക്യം ഉയർത്തിപ്പിടിച്ച് എം എസ് എഫ് ഗുരുവായൂർ നിയോജകമണ്ഡലം കമ്മിറ്റി വടക്കേക്കാട് സെന്ററിൽ സംഘടിപ്പിച്ച  നിയോജക മണ്ഡലം സമ്മേളനം  ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.

planet fashion

സാമ്പത്തികമായി പിന്നോക്കം നിൽക്കുന്ന വിദ്യാർഥികൾ ഉയർന്ന മാർക്ക് വാങ്ങി പാസായിട്ടും സീറ്റ് കിട്ടാതെ വരുമ്പോഴുള്ള അവരുടെ മാനസിക സമ്മർദ്ദവും പ്രയാസവും മനസ്സിലാക്കാൻ സർക്കാർ ജാഗ്രത കാണിക്കണമെന്നും അദ്ദേഹം പറഞ്ഞു.

എം എസ് എഫ് ഗുരുവായൂർ നിയോജകമണ്ഡലം പ്രസിഡന്റ്‌ സി എ അജ്മൽ അധ്യക്ഷതവഹിച്ചു. മുസ്‌ലിം യൂത്ത് ലീഗ് ദേശിയ വൈസ് പ്രസിഡന്റ്‌ പി പി അൻവർ സദാത്ത് മുഖ്യപ്രഭാഷണം നടത്തി.  എം എസ് എഫ് ജില്ലാ പ്രസിഡന്റ്‌ ആരിഫ് പാലയൂർ, മലപ്പുറം ജില്ലാ സെക്രട്ടറി ഫർഹാൻ ബിയ്യം, തടാകം കുഞ്ഞിമുഹമ്മദ്‌ ഹാജി  എന്നിവർ മുഖ്യാതിഥികളായി.

മുസ്‌ലിം ലീഗ് ജില്ലാ ട്രഷറർ ആർ വി അബ്ദുറഹീം,  നിയോജക മണ്ഡലം പ്രസിഡന്റ്‌ ആർ പി ബഷീർ, ജില്ലാ ഭാരവാഹികളായ സി എ ജാഫർ സാദിഖ്, എം വി ഷക്കീർ, പി വി ഉമ്മർ കുഞ്ഞി, സി അഷറഫ്, പി കെ അബൂബക്കർ, മണ്ഡലം ജനറൽ സെക്രട്ടറി എ എച്ച് സൈനുൽ ആബിദിൻ, ട്രഷറർ ലത്തീഫ് പാലയൂർ, യൂത്ത് ലീഗ് ജില്ലാ ജനറൽ സെക്രട്ടറി നൗഷാദ് തെരുവത്ത്, മണ്ഡലം പ്രസിഡന്റ്  ടി ആർ ഇബ്രാഹിം, എം എസ് എഫ് ജില്ലാ ജനറൽ സെക്രട്ടറി ടി കെ ഷെഫീഖ്, ഭാരവാഹികളായ സി എ സൽമാൻ, അഡ്വ മുഹമ്മദ്‌ നാസിഫ്, ഹരിത ജില്ലാ ജനറൽ കൺവീനർ കെ എ ഹിബ, ജുവൈരിയ, ഫിദ കബീർ, മുസ്‌ലിം ലീഗ് നേതാക്കളായ സി കെ ജമാൽ, ബേബി മാലിക്, വടക്കേകാട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എൻ എം കെ നബീൽ എന്നിവർ സംസാരിച്ചു. ഉമർ ഹിർമാസ് സ്വാഗതവും സബാഹ്‌ താഴത്ത് നന്ദിയും പറഞ്ഞു.

Macare 25 mar

Comments are closed.