ലഹരി മാഫിയ സംഘത്തിന് ഭരണകൂട പിന്തുണ – വെൽഫെയർ പാർട്ടി

ചാവക്കാട് : രാജ്യത്ത് മയക്കു മരുന്നിന്റെ വിൽപനയും ഉപയോഗവും നിയമം മൂലം നിരോധിച്ചിട്ടും കേരളത്തിൽ അത് വ്യാപകമായി വിതരണം നടത്തുകയും ഉപയോഗിക്കുകയും ചെയ്യുന്നത്, ലഹരി മാഫിയ സംഘത്തിന് ലഭിക്കുന്ന ഭരണകൂട, നിയമ, പോലീസ് സംവിധനങ്ങളൂടെ പിന്തുണയാണ് കാണിക്കുന്നതെന്ന് വെൽഫെയർ പാർട്ടി സംസ്ഥാന പ്രവർത്തക സമിതി അംഗം എംകെ അസ്‌ലം പറഞ്ഞു. സമൂഹത്തിൽ വർദ്ധിച്ചു വരുന്ന ക്രിമിനൽ വൽകരണവും, ആത്മഹത്യകളും, ക്രൂരമായ കൊലപാതകങ്ങളും, കേരളത്തിൽ വ്യാപിക്കുന്നത് ലഹരിയുടെ വ്യാപനം മൂലമാണ്. സർക്കാർ ശക്തമായ നടപടികൾ സ്വീകരിച്ചില്ലെങ്കിൽ കേരളം ലഹരിയിൽ ഞെരിഞ്ഞമരുമെന്ന് അദ്ദേഹം മുന്നറിയിപ്പ് നൽകി. വെൽഫെയർ പാർട്ടി ചാവക്കാട് ആശുപത്രിറോഡ് ജങ്ഷനിൽ ഓവുങ്ങൽ യൂണിറ്റ് സംഘടിപ്പിച്ച ലഹരിക്കെതിരായ ജനകീയ ഉപരോധ സമരം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.

ഉപരോധസമരത്തിന് വെൽഫെയർ പാർട്ടി മുനിസിപ്പൽ പ്രസിഡന്റ് റസാഖ് ആലുംപടി അധ്യക്ഷത വഹിച്ചു. ജില്ലാ കമ്മറ്റി അംഗം കെ. കെ ഷാജഹാൻ മുഖ്യ പ്രഭാഷണം നടത്തി. സാംസ്‌കാരിക നേതാക്കളായ ചാവക്കാട് പ്രസ്സ്ക്ലബ് പ്രസിഡന്റ് ശിവദാസൻ, ആന്റോ തോമസ് പേരകം, നൗഷാദ് തെക്കുപുറം, ഫിറോസ് തൈപ്പറമ്പിൽ, സി.ആർ ഹനീഫ, അക്ബർ പെലെമ്പാട്ട് തുടങ്ങിയവർ ഉപരോധ സമരത്തെ അഭിസംബോധന ചെയ്തു സംസാരിച്ചു, സലാം മുതുവട്ടൂർ സ്വാഗതവും, അലിഖാൻ ആലുംപടി നന്ദിയും പറഞ്ഞു.

Comments are closed.