mehandi new

ഗുരുവായൂർ ക്ഷേത്രത്തിൽ ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ തുലാഭാരം നടത്തി

fairy tale

ഗുരുവായൂർ: ഗുരുവായൂർ ക്ഷേത്രത്തിൽ ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ തുലാഭാരം നടത്തി. കദളിപ്പഴം കൊണ്ടായിരുന്നു തുലാഭാരം. 83 കിലോകദളിപ്പഴം വേണ്ടിവന്നു. ഇതിന് ചെലവായ 4250 രൂപ ദേവസ്വത്തിൽ അടച്ചു.

വൈകുന്നേരം മുന്നേ മുക്കാലോടെ ശ്രീവൽസം ഗസ്റ്റ് ഹൗസിലെത്തിയ ഗവർണർ ആരിഫ് മുഹമ്മദ് ഖാനെ
ദേവസ്വം ചെയർമാൻ ഡോ.വി.കെ.വിജയൻ, ഭരണ സമിതി അംഗങ്ങളായ സി.മനോജ്, വി.ജി.രവീന്ദ്രൻ, അഡ്മിനിസ്ട്രേറ്റർ കെ. പി. വിനയൻ എന്നിവർ ചേർന്ന് സ്വീകരിച്ചു. ചെയർമാൻ ഗവർണറെ ഷാളയണിയിച്ചു. ദേവസ്വത്തിൻ്റെ ഉപഹാരമായി മ്യൂറൽ ചിത്രം നൽകി. ജില്ലാ ഭരണകൂടത്തിനു വേണ്ടി ചാവക്കാട് തഹസീൽദാർ എം.കെ. ഇന്ദു ഗവർണറെ സ്വീകരിക്കാനെത്തി.
ക്ഷേത്രംഡപ്യൂട്ടി അഡ്മിനിസ്ട്രേറ്റർ. പി.മനോജ് കുമാർ, പി.ആർ.ഒ വിമൽ.ജി നാഥ്, ഗസ്റ്റ് ഹൗസ് മാനേജർ ബിനു എന്നിവരും സന്നിഹിതരായി.

നാലര മണിയോടെ ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ ക്ഷേത്രത്തിന് മുന്നിലെത്തി.
തൂവെള്ള ഷർട്ടും മുണ്ടും വേഷത്തിൽ എത്തിയ ഗവർണർ ഗുരുവായൂരപ്പനെ തൊഴുതു. പ്രസാദ കിറ്റ് ദേവസ്വം ചെയർമാൻ ഡോ. വി.കെ. വിജയൻ ഗവർണർക്ക് നൽകി. പിന്നീട് കിഴക്കേ നടയിലേക്കെത്തിയാണ് തുലാഭാരം നടത്തിയത്.
തുലാഭാരത്തിന് ശേഷം ദേവസ്വം ഭരണസമിതി അംഗങ്ങൾക്കൊപ്പം ഫോട്ടോയെടുക്കാനും സമയം കണ്ടെത്തി. ദേവസ്വം ചെയർമാനോടും ഭരണ സമിതി അംഗങ്ങളോടും നന്ദി പറഞ്ഞായിരുന്നു ഗവർണറുടെ മടക്കം.

Royal footwear

Comments are closed.