mehandi new

അദ്വയ 2023 – അപ്പുമാസ്റ്റർ മെമ്മോറിയൽ സ്കൂൾ ഹയർസെക്കണ്ടറി സൗഹൃദ സംഗമം നാളെ

fairy tale

ബ്രഹ്മകുളം : തൈക്കാട് വി ആർ അപ്പു മാസ്റ്റർ മെമ്മോറിൽ സ്കൂൾ  2010 – 2022 ബാച്ച് ഹയർസക്കണ്ടറി വിഭാഗം സൗഹൃദ സംഗമം അദ്വയ 2023 മെയ് 7 ന് ഞായറാഴ്ച്ച ആഘോഷ പൂർവ്വം നടക്കുമെന്ന് സംഘാടകർ അറിയിച്ചു.
ഹയർ സെക്കണ്ടറി വിഭാഗം തുടങ്ങി പന്ത്രണ്ട് വർഷം പൂർത്തീകരിച്ചതിനോടനുബന്ധിച്ചാണ് സംഗമം സംഘടിപ്പിച്ചിട്ടുള്ളത്. മൂന്നു ഡിപ്പാർട്മെന്റുകളിലായി മുപ്പത്തിരണ്ട് ബാച്ചുകളിലെ വിദ്യാർത്ഥികളും അധ്യാപകരും നാളെ സ്കൂൾ അംഗണത്തിൽ ഒത്തു ചേരും.

Mss conference ad poster

മെയ്‌ 7 ഞായറാഴ്ച്ച ഉച്ചതിരിഞ്ഞു രണ്ടു മണിക്ക് മണലൂർ എം എൽ എ മുരളി പെരുന്നെല്ലി ഉദ്ഘാടനം നിർവഹിക്കും. പ്രശസ്ത നടൻ ശിവജി ഗുരുവായൂർ മുഖ്യഥിതിയാകും.
വിരമിക്കുന്ന അധ്യാപകരെയും ഉന്നത വിജയം നേടിയ വിദ്യാർത്ഥികളെയും പൂർവ്വ വിദ്യാർത്ഥികളെയും ചടങ്ങിൽ ആദരിക്കും.

planet fashion

Comments are closed.