അസ്സയിന്‍സ് ഗ്രൂപ്പ് അഖില കേരള സെവന്‍സ് – ഗ്രാമവേദി അഞ്ചങ്ങാടി ജേതാക്കളായി

കടപ്പുറം: അഞ്ചങ്ങാടി കടപ്പുറം ഗവ.വൊക്കേഷണല്‍ ഹയര്‍സെക്കന്ററി സ്‌കൂള്‍ ഗ്രൗണ്ടില്‍ സംഘിടിപ്പിച്ച അസ്സയിന്‍സ് ഗ്രൂപ്പ് അഖില കേരള സെവന്‍സ് ഫ്ലഡ് ലൈറ്റ് ഫുട്ബാള്‍മേളയില്‍ ഗ്രാമവേദി അഞ്ചങ്ങാടി ജേതാക്കളായി. ലംബാബ മാളയാണ് രണ്ടാം സ്ഥാനത്തെത്തിയത്. വിജയികള്‍ക്കുള്ള ട്രോഫികള്‍ ഓട്ടോ കാസ്റ്റ് ലിമിറ്റഡ് ചെയര്‍മാന്‍ സി.എച്ച് റഷീദ് വിതരണം ചെയ്തു. കടപ്പുറം പഞ്ചായത്ത് പ്രസിഡണ്ട് പി.എം മുജീബ് അധ്യക്ഷത വഹിച്ചു. പഞ്ചായത്തംഗം പി.എ അഷ്‌ക്കറലി, സുശീലന്‍, ടി.സി സുബൈര്‍, പി.കെ ഫസലുദ്ധീന്‍ അലി, ഫസലു, സംഘാടകരായ പി.കെ അലി, സി.എച്ച് ഷാജഹാന്‍, എ.കെ ഷാബിര്‍, സി.എ അക്കിഫ്, എം.എസ് ഷഫീഖ്, ടി.എം അബ്ദുല്‍ റാസിഖ് എന്നിവര്‍ സംസാരിച്ചു.

Comments are closed.