mehandi new

നവ്യാനുഭവങ്ങൾ തീർത്ത് ഗ്രാൻഡ് പാരന്റ്സ് ഡേ

fairy tale

ഒരുമനയൂർ : നാഷണൽ ഹുദ സെൻട്രൽ സ്കൂൾ ഗ്രാൻഡ് പാരന്റ്സ് ഡേ വിപുലമായ പരിപാടികളോടെ ആഘോഷിച്ചു. മുതുവട്ടൂർ മഹല്ല് ഖത്തീബ് സുലൈമാൻ അസ്ഹരി ഉദ്ഘാടനം ചെയ്തു. സ്കൂൾ മാനേജർ ടി. അബൂബക്കർ അധ്യക്ഷത വഹിച്ചു. പ്രിൻസിപ്പൽ പി. എ. ബഷീർ സ്വാഗതം ആശംസിച്ചു.  സ്കൂൾ ട്രഷറർ ഒമർ കോയ, അഡ്മിനിസ്ട്രേറ്റർ ബാബു നസീർ, വൈസ് പ്രിൻസിപ്പൽ സി. സന്ധ്യ,  ഡിപ്പാർട്മെന്റ് മേധാവികളായ എ. എ ഷാജിത, നൗഫിയ ഷംസുദ്ദീൻ, എ. എ ഷഹീബ, സ്റ്റാഫ് സെക്രട്ടറി  ഷിൻഷ ഷംസുദ്ദീൻ എന്നിവർ ചടങ്ങിൽ സംസാരിച്ചു.

planet fashion

മാതാപിതാക്കളുടെയും ഗ്രാൻഡ് പാരൻസിന്റെയും വൈവിധ്യമാർന്ന പരിപാടികളും വിദ്യാർത്ഥികളുടെ മനോഹരമായ കലാപരിപാടികളും വേദിയിലരങ്ങേറി. കുട്ടികൾ തങ്ങളുടെ ഗ്രാൻഡ് പാരന്റ്സിന് റോസാപ്പൂക്കൾ സമർപ്പിച്ച് ആദരവ് രേഖപ്പെടുത്തിയത് ഹൃദയസ്പർശിയായ നിമിഷമായി. ഗ്രാൻഡ് പാരന്റ്സ് തങ്ങളുടെ ജീവിതാനുഭവങ്ങൾ പങ്കുവെച്ചു.

Comments are closed.