തിരുവത്രയിൽ പലചരക്ക് കടക്കു തീ പിടിച്ചു
[et_pb_section admin_label=”section”][et_pb_row admin_label=”row”][et_pb_column type=”4_4″][et_pb_text admin_label=”Text” background_layout=”light” text_orientation=”left” text_line_height=”2.4em” use_border_color=”off” border_color=”#ffffff” border_style=”solid”]
ചാവക്കാട് : തിരുവത്ര പുത്തൻകടപ്പുറത്ത് പലചരക്ക് കടക്കു തീ പിടിച്ചു.
പുത്തൻകടപ്പുറം പതിനാലാം വാർഡിൽ ചിന്നാലി ഹൈദ്രോസ്കുട്ടിയുടെ ഉടമസ്ഥതയിലുള്ള കടക്കാണ് തീപിടിച്ചത്. ഇന്ന് രാത്രി എട്ടുമണിക്കാണ് സംഭവം. കടയടച്ചു പള്ളിയിലേക്ക് നമസ്കാരത്തിനു പോയതായിരുന്നു ഹൈദ്രോസ്കുട്ടി. കൗണ്ടറിലുണ്ടായിരുന്ന 50,000 രൂപയും സാധനങ്ങളും കത്തി നശിച്ചു. സോഡാ ബോട്ടിലുകൾ പൊട്ടുന്ന ശബ്ദം കേട്ടതിനെ തുടർന്ന് സമീപമുള്ള വീട്ടുകാർ എത്തിയപ്പോൾ കട കത്തുന്നതാണ് കണ്ടത്. തുടർന്ന് പരിസരവാസികൾ തീ അണക്കുകയായിരുന്നു. വൈദ്യുതി ഷോർട് സർക്യൂട്ടാണ് അപകടത്തിന് കാരണമെന്നു കരുതുന്നു.
[/et_pb_text][/et_pb_column][/et_pb_row][/et_pb_section]
Comments are closed.