mehandi new

ചന്ദ്ര കളഭം ചാർത്തിയുറങ്ങും തീരം… പി ടി തോമാസിന് ഗുരുവായൂർ മണ്ഡലം കോൺഗ്രസ്സ് കമ്മറ്റിയുടെ സ്മരണാഞ്ജലി

fairy tale

ഗുരുവായൂർ : കെ കരുണാകരനും പി. ടി. തോമാസ് എം. എൽ. എയ്ക്കും ഗുരുവായൂർമണ്ഡലം കോൺഗ്രസ്സ് കമ്മറ്റിയുടെ നേതൃത്വത്തിൽ സ്മരണാഞ്ജലി അർപ്പിച്ച് അനുശോചിച്ചു.
കെ. കരുണാകരന്റെയും പി ടി തോമസ് എം എൽ എ യുടെയും അലങ്കരിച്ച ഛായാചിത്രങ്ങൾക്ക് മുന്നിൽ പ്രവർത്തകർ പുഷ്പാർച്ചന നടത്തി.

planet fashion

കിഴക്കെ നടയിൽ ഗാന്ധി പ്രതിമാ പരിസരത്ത് ചേർന്ന അനുസ്മരണ സമ്മേളനത്തിൽ മണ്ഡലം കോൺഗ്രസ്സ് പ്രസിഡണ്ടു് ഒ. കെ. ആർ. മണികണ്ഠൻ അദ്ധ്യക്ഷത വഹിച്ചു. ബ്ലോക്ക് കോൺഗ്രസ്സ് വൈസ് പ്രസിഡണ്ട് ശശി വാറണാട്ട് ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് ഭാരവാഹികളായ ബാലൻ വാറനാട്ട്, പി. ഐ. ലാസർ, ശിവൻ പാലിയത്ത്, ഗുരുവായൂർ നഗരസഭ കൗൺസിലർമാരായ കെ. പി. എ. റഷീദ്, സി. എസ്. സൂരജ്, മഹിളാ കോൺഗ്രസ്സ് പ്രസിഡണ്ടു് മേഴ്സി ജോയ്, കോൺഗ്രസ്സ് നേതാക്കളായ ബാബു ഗുരുവായൂർ, വി എ.സുബൈർ, രഞ്ജിത്ത്പാലിയത്ത്, വി.എസ് നവനീത്, വി. കെ ജയരാജ് ടി. കെ. ഗോപാലകൃഷ്ണൻ, വി. ബാലകൃഷ്ണൻ നായർ, ജോയ് തോമാസ്, സുജിത്ത് നെന്മിനി, ജോയൽ കാരക്കാട്, ടി.വി. കൃഷ്ണദാസ്, കെ. പ്രമോദ്കുമാർ എന്നിവർ അനുസ്മരണ പ്രസംഗങ്ങൾ നടത്തി.

പി. ടി. തോമസിൻ്റെ അന്ത്യാഭിലാഷങ്ങളിൽ പറഞ്ഞ പ്രകാരം ചന്ദ്രകളഭം ചാര്‍ത്തിയുറങ്ങും തീരം.. എന്ന ഗാനത്തിൻ്റെ ഈരടികളുമായാണ് അനുസ്മരണ ചടങ്ങ് പൂർത്തീകരിച്ചത്.

Macare 25 mar

Comments are closed.