ഗുരുവായൂർ ഉത്സവം: നാട്ടുകാരുടെ പൊതുയോഗം നാളെ

ഗുരുവായൂർ: ഗുരുവായൂർ ക്ഷേത്രത്തിലെ 2026 വർഷത്തിലെ തിരുവുത്സവവുമായി ബന്ധപ്പെട്ട് നാട്ടുകാരുടെ പൊതുയോഗം നാളെ (ബുധൻ) ചേരും. ഉച്ചതിരിഞ്ഞ് രണ്ടിന് ഗുരുവായൂർ ദേവസ്വം കാര്യാലയത്തിലെ കുറൂരമ്മ ഹാളിൽ ദേവസ്വം ചെയർമാൻ ഡോ. വി.കെ വിജയൻ, ഭരണ സമിതി അംഗങ്ങൾ എന്നിവരുടെ സാന്നിദ്ധ്യത്തിൽ ചേരുന്ന പൊതുയോഗത്തിൽ എല്ലാ ഭക്തജനങ്ങളും കൃത്യസമയത്ത് എത്തിച്ചേരണമെന്ന് ദേവസ്വം അഡ്മിനിസ്ട്രേറ്റർ അറിയിച്ചു.


Comments are closed.