mehandi new

ഗുരുവായൂരിലെ സ്വർണ്ണക്കവർച്ച തമിഴ്നാട് സ്വദേശി അറസ്റ്റിൽ – പിടികൂടിയത് ഡൽഹിയിൽ നിന്ന്

fairy tale

planet fashion

ഗുരുവായൂർ : പ്രവാസിയായ സ്വർണ്ണ വ്യാപാരിയുടെ വീട്ടിൽ നിന്നും മൂന്നുകിലോ സ്വർണ്ണം കവർച്ച ചെയ്ത മോഷ്ടാവ് പിടിയിൽ. തമിഴ് നാട് തൃശിനാപ്പിള്ളി കാമരാജ് നഗർ സ്വദേശി ധർമരാജ് (രാജ് 26 ) ആണ് അറസ്റ്റിലായത്. ന്യൂഡൽഹിയിൽ നിന്നാണ് പ്രതി അറസ്റ്റിലായത്.

കഴിഞ്ഞ മാസമാണ് ആനത്താവളത്തിനടുത്ത് തമ്പുരാന്‍പടിയില്‍ പ്രവാസി സ്വര്‍ണ വ്യാപാരി കുരഞ്ഞിയൂര്‍ വീട്ടില്‍ ബാലന്റെ വീട്ടില്‍ ബാറുകളും ബിസ്‌ക്കറ്റുകളുമായി സൂക്ഷിച്ചിരുന്ന 371 പവന്‍ സ്വര്‍ണവും രണ്ടുലക്ഷം രൂപയും കവര്‍ന്നത്. ബാലനും ഭാര്യ രുഗ്മണിയും വ്യാഴാഴ്ച ഉച്ചക്ക് മൂന്നോടെ തൃശൂരിലേക്ക് സിനിമക്ക് പോയി രാത്രി 8.30ഓടെ തിരിച്ചെത്തിയതിനിടയിലാണ് മോഷണം നടന്നത്. ഇവര്‍ മാത്രമാണ് വീട്ടില്‍ താമസിച്ചിരുന്നത്. ഡ്രൈവര്‍ ബിജുവിനൊപ്പമാണ് ഇവര്‍ സിനിമക്ക് പോയിരുന്നത്. തിരിച്ചെത്തിയപ്പോള്‍ വീടിന്റെ മുന്‍വാതില്‍ അകത്തുനിന്ന് പൂട്ടിയ നിലയിലായിരുന്നു.
സംശയം തോന്നിയപ്പോള്‍ ഡ്രൈവര്‍ വീടിന് പിറകില്‍ പോയി നോക്കിയപ്പോഴാണ് ടെറസിലൂടെ ആരോ അകത്ത് കടന്നിട്ടുള്ളതായി മനസ്സിലായത്. ടെറസിലെ വാതില്‍ പൊളിച്ച് അകത്തുകടന്ന മോഷ്ടാവ് കിടപ്പുമുറിയിലെ അലമാര തുറന്നാണ് സ്വര്‍ണവും പണവും കവര്‍ന്നത്. അലമാരക്കുള്ളിലാണ് ലോക്കര്‍ സംവിധാനം ഒരുക്കിയിരുന്നത്. സാധനങ്ങളെല്ലാം വാരിവലിച്ചിട്ടിരുന്നു. മോഷ്ടാവിന്റെ ചിത്രം നിരീക്ഷണ കാമറയില്‍ പതിഞ്ഞിരുന്നു. ഇയാള്‍ അകത്തുകയറി പരിശോധിക്കുന്നതും ബാഗുമായി മതില്‍ ചാടി പോകുന്നതും ദൃശ്യങ്ങളിലുണ്ട്. മുഖം വ്യക്തമായിരുന്നില്ല. ഈ ദൃശ്യങ്ങൾ പോലീസ് പുറത്തു വിട്ടിരുന്നു. തുടർന്ന് ലഭിച്ച വിവരങ്ങൾ കേന്ദ്രീകരിച്ചായിരുന്നു അന്വേഷണം പുരോഗമിച്ചത്.

1968ല്‍ ആദ്യകാല പ്രവാസികള്‍ക്കൊപ്പം ഗള്‍ഫിലേക്ക് പോയ വ്യക്തിയാണ് ബാലന്‍. ഫുജൈറിയിലാണ് ലോഞ്ചിലെത്തിയത്. പാരമ്പര്യമായി സ്വര്‍ണാഭരണ നിര്‍മാണ രംഗത്തുള്ള ബാലന് അജ്മാനില്‍ ശ്രീജയ എന്ന പേരില്‍ ജ്വല്ലറിയുണ്ടായിരുന്നു.

Jan oushadi muthuvatur

Comments are closed.