mehandi new

കൊല്ലപ്പെട്ട സംയുക്ത സൈനിക മേധാവിയുടെ ഓർമയിൽ ഗുരുവായൂർ – മാസങ്ങൾക്ക് മുൻപാണ് അദ്ദേഹം ഗുരുവായൂർ സന്ദർശിച്ചത്

fairy tale

ഗുരുവായൂർ: ഹെലികോപ്ടർ അപകടത്തിൽ കൊല്ലപ്പെട്ട സംയുക്ത സൈനിക മേധാവി(ചീഫ് ഓഫ് ഡിഫൻസ്) ജനറൽ ബിപിൻ റാവത്തിൻറെയും ഭാര്യയുടെയും ഓർമയിൽ ഗുരുവായൂർ. കഴിഞ്ഞ ഏപ്രിൽ മൂന്നിനാണ് റാവത്തും ഭാര്യ മധുലിക റാവത്തും ഗുരുവായൂരിലെത്തിയത്.

planet fashion

ഗുരുവായൂർ ക്ഷേത്രത്തിൽ ദർശനം നടത്തി 10,001 രൂപയും ഒരു ഉരുള കളഭവും വഴിപാട് ചെയ്തു. മമ്മിയൂർ ക്ഷേത്രത്തിലും ദർശനം നടത്തി. ആനത്താവളം സന്ദർശിച്ച് ആനകൾക്ക് മധുരവും നൽകിയാണ് അദ്ദേഹം മടങ്ങിയത്.

ദേവസ്വം ചെയർമാൻ കെ.ബി. മോഹൻദാസാണ് സേനാമേധാവിയെ സ്വീകരിച്ചത്.

സംയുക്ത സേനാമേധാവി (ചീഫ് ഓഫ് ഡിഫൻസ്) ജനറൽ ബിപിൻ റാവത്തും ഭാര്യയും അടക്കം 13 പേരാണ് ഹെലികോപ്റ്റർ അപകടത്തിൽ മരിച്ചത്. കോയമ്പത്തൂരിലെ സുലൂർ വ്യോമതാവളത്തിൽനിന്ന് ഊട്ടിക്കു സമീപം വെല്ലിങ്ടൺ കന്റോൺമെന്റിലേക്കുള്ള യാത്രയ്ക്കിടെ നീലഗിരിയിലെ കൂനൂരിലെ കാട്ടേരിയിലാണ് അപകടമുണ്ടായത്. ഇന്ന് ഉച്ചയ്ക്ക് 12.20 നായിരുന്നു അപകടം.

Ma care dec ad

Comments are closed.