
കടപ്പുറം : കേന്ദ്ര സർക്കാരിന്റെ മിനിസ്ട്രി ഓഫ് യൂത്ത് അഫയേഴ്സിന്റെ കീഴിൽ 2021-2022 കാലഘട്ടത്തിൽ മികച്ച സാമൂഹിക സാംസ്‌കാരിക പ്രവർത്തനം കാഴ്ചവെച്ചതിന് ജില്ലയിലെ മികച്ച ക്ലബ്ബിനുള്ള നെഹ്‌റു യുവ കേന്ദ്ര അവാർഡ് ലഭിച്ച കടപ്പുറം പുന്നക്കച്ചാൽ അക്ഷര കലാ സാംസ്‌കാരിക വേദിയെ ഗുരുവായൂർ എം എൽ എ. എൻ. കെ. അക്ബർ അനുമോദിച്ചു.

ചടങ്ങിൽ കടപ്പുറം ഗ്രാമപഞ്ചായത്ത് പത്താം വാർഡ് മെമ്പർ മുഹമ്മദ് മാഷ് സമർപ്പിച്ച ഉപഹാരം അക്ഷര പ്രസിഡന്റ് ഷിബിലി, സെക്രട്ടറി മുസ്തഫ, ഗ്ലോബൽ എക്സിക്യൂട്ടീവ് അംഗകളായ നസീർ, മുസ്താക്, ആഷിക്, ഷംഷാദ്, ഷമീർ, നൗഫൽ, ഹാഷിം, ഷാഹിൻ, അജു എന്നിവർ ഏറ്റുവാങ്ങി.

Comments are closed.