mehandi banner desktop
Chavakkad online

ഗുരുവായൂർ നഗരസഭ 43-ാം വാർഡിലെ പ്രതിഭകളെ ആദരിച്ചു

Ft

ഗുരുവായൂർ: ഗുരുവായൂർ നഗരസഭ 43-ാം വാർഡ് കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ, വാർഡിലെ എസ്.എസ്.എൽ.സി, പ്ലസ് ടു, ഡിഗ്രി ഉൾപ്പെടെ വിവിധ മേഖലകളിൽ ഉന്നത വിജയം കൈവരിച്ച മുഴുവൻ വിദ്യാർത്ഥികളെയും ആദരിച്ചു.​’വിജയോത്സവം 2026′ എന്ന പേരിൽ സംഘടിപ്പിച്ച പരിപാടിയിൽ ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി സെക്രട്ടറി സാബു ചൊവ്വല്ലൂർ അധ്യക്ഷത വഹിച്ചു. ചാവക്കാട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് അഡ്വക്കേറ്റ് ഷിബു കെ.കെ പരിപാടി ഉദ്ഘാടനം ചെയ്തു. ഗുരുവായൂർ നഗരസഭ പ്രതിപക്ഷ നേതാവ് ബഷീർ പൂക്കോട് മുഖ്യപ്രഭാഷണം നടത്തി.​ചടങ്ങിൽ എം.എഫ്. ജോയ് മാസ്റ്റർ, സി.ആർ. ലാസർ കുട്ടി, ജോസഫ് പനക്കൽ, പ്രസീദ മുരളീധരൻ, മഹേന്ദ്രൻ, ശശി എം.വി തുടങ്ങിയവർ സംസാരിച്ചു. കോൺഗ്രസ് നേതാക്കളായ ഷാജി പി.ജി, ജെയിംസ് സി.വി, സജി സി.എഫ്, സുധീർ, വിജയരാഘവൻ, ജെറ്റ്ലിൻ സി.എസ്, സുമൻ താജ്, ആരിഫ് എന്നിവർ പരിപാടിക്ക് നേതൃത്വം നൽകി.

Jan oushadi

Comments are closed.