mehandi new

രാഹുൽ ഗാന്ധി എം പിയെ അയോഗ്യനാക്കിയ നടപടിക്കെതിരെ ഗുരുവായൂർ നഗരസഭ ഒറ്റക്കെട്ട്

fairy tale

പ്രമേയത്തെ എതിർക്കാതെ ബി ജെ പി

planet fashion

ഗുരുവായൂർ : രാഹുൽ ഗാന്ധി എം.പിയെ അയോഗ്യനാക്കിയ ജനാധിപത്യവിരുദ്ധ നടപടിക്കെതിരെ ഗുരുവായൂർ നഗരസഭയിൽ അവതരിപ്പിച്ച പ്രമേയം ഐക്യകണ്ഠേന പാസ്സാക്കി.
ഇന്ന് നടന്ന ഗുരുവായൂർ നഗരസഭ കൗൺസിൽ യോഗത്തിൽ നഗരസഭ കൗൺസിലറും, യൂത്ത് കോൺഗ്രസ്സ് ജില്ലാ സെക്രട്ടറിയുമായ സി.എസ്.സൂരജാണ് രാഹുൽഗാന്ധിയെ എല്ലാ ജനാധിപത്യ സീമകളും ലംഘിച്ച് അയോഗ്യനാക്കിയതിൽ പ്രതിഷേധിച്ച് പ്രമേയം അവതരിപ്പിച്ചത്. മറ്റൊരു കൗൺസിലറും യൂത്ത് കോൺഗ്രസ്സ് ജില്ലാ സെക്രട്ടറിയുമായ വി. കെ.സുജിത്ത്, പിൻതാങ്ങുകയും ചെയ്തു. പ്രമേയം നഗരസഭ കൗൺസിൽ യോഗം ഐക്യകണ്ഠേനെ അംഗീകരിച്ചു.
കൗൺസിൽ യോഗത്തിൽ ഉണ്ടായിരുന്ന ബി ജെ പി അംഗം മൗനം പാലിച്ചു.

Jan oushadi muthuvatur

Comments are closed.