mehandi new

ക്വാറന്റയിൻ സൗകര്യമില്ലാത്തവർക്ക് ഗുരുവായൂർ നഗരസഭ പ്രത്യേക കേന്ദ്രമൊരുക്കും

fairy tale

ഗുരുവായൂർ : ക്വാറന്റയിനിലിരിക്കാൻ സൗകര്യമില്ലാത്തവർക്ക് ഗുരുവായൂർ നഗരസഭ പ്രത്യേക കേന്ദ്രമൊരുക്കും. ബുധനാഴ്ച വൈകിട്ട് ചേർന്ന നഗരസഭാ അധികതരുടെയും മാധ്യമ പ്രവർത്തകരുടേയും യോഗത്തിലാണ് നഗരസഭാ ചെയർമാൻ എം കൃഷ്ണദാസ് ഇക്കാര്യം അറിയിച്ചത്.

പലകോ വിഡ് ബാധിതർക്കും ക്വാറന്റയിൻ സൗകര്യങ്ങളില്ലെന്നും അതിനാൽ ഇത്തരക്കാർക്ക് പ്രത്യേക സൗകര്യം പടിഞ്ഞാറെ നടയിലെ നഗരസഭാ ഗസ്റ്റ് ഹൗസിൽ ഏർപ്പെടുത്തും. സാമ്പത്തികമായി പിന്നോക്കം നിൽക്കുന്നവർക്ക് നഗരസഭാ ജന കിയ ഹോട്ടലിൽ നിന്നും ഭക്ഷണമെത്തിക്കും. നഗരസഭയിൽ കോവിഡ് ബാധിതർക്കായി 6 ആമ്പുലൻസുകൾ ഏർപെടുത്തിയിട്ടുണ്ട്. സ്വകാര്യ അമ്പുലൻസുകൾ വിട്ടുനൽകാൻ ഉടമകളോട് അഭ്യർത്ഥിച്ചിട്ടുണ്ട്.

കണ്ടൈൻമെൻ്റ് സോണുകളിൽ മെഡിക്കൽ ഷോപ്പുകളിൽ നിന്നും എല്ലാ സമയവും അവശ്യമരുന്നുകൾ ലഭ്യമാക്കാൻ ഉടമകളുമായി ധാരണയിലെത്തിയിട്ടുണ്ട്. മെഡിക്കൽ ഷോപ്പുടമകളുടെ ഫോൺ നമ്പരുകൾ ഇതിനായി കൗൺസിലർമാർക്ക് നൽകിയിട്ടുണ്ട്. അത്യാവശ്യമരുന്നുകൾക്കു് കൗൺസിലർമാരുമായി ബന്ധപ്പെട്ടാൽ മരുന്ന് ലഭ്യമാക്കും. കോവിഡ് വ്യാപനത്തിൻ്റെ സാഹചര്യത്തിൽ നഗരസഭയിലെ മറ്റു വകുപ്പുകളിലെ ജീവനക്കാരുടെ സേവനവും ആരോഗ്യരംഗത്ത് ലഭ്യമാക്കും. വിവിധ ആവശ്യങ്ങൾക്കായി നഗരസഭയിൽ വരുന്നവർ വകുപ്പ് തലവന്മാരുമായി ബന്ധപ്പെട്ട് ആ ത്യാവശ്യമെങ്കിൽ മാത്രമെ നഗരസഭയിൽ വരേണ്ടതുള്ളു. ഇതിനായി മുഴുവൻ വകുപ്പുതലവന്മാരുടെയും ഫോണുകൾ ഓഫീസിന് പുറത്ത് പ്രദർശിപ്പിക്കും. കെട്ടിട നിർമ്മാണാനുമതിക്കുള്ള അപേക്ഷകൾ ബുധനാഴ്ചകളിൽ മാത്രമെ സ്വികരിക്കുകയുള്ളൂ എന്നും ചെയർമാൻ എം കൃഷ്ണദാസ് യോഗത്തെ അറിയിച്ചു.

വൈസ് ചെയർ പേർസൺ അനീഷ ഷനോജ്, ആരോഗ്യ സ്റ്റാൻ്റിംങ്ങ് കമ്മിറ്റി ചെയർമാൻ എ എസ് മനോജ്, ഹെൽത്ത് സൂപ്രണ്ട് എൻ സജീവ്, ആർ ജയകുമാർ, ടി ബി ജയപ്രകാശ്, വി പി ഉണ്ണികൃഷ്ണൻ, ഉണ്ണി കല്ലൂർ, ടി ടി മനേഷ് എന്നിവർ സംസാരിച്ചു.

Meem travels

Comments are closed.