Header

11വടക്കേകാട് പുന്നയൂർ പഞ്ചായത്തുകളും ഗുരുവായൂരിലെ 21 വാർഡുകളും കണ്ടയിന്റ്മെന്റ് സോൺ

ചാവക്കാട് : വടക്കേകാട് പുന്നയൂർ ഗ്രാമ പഞ്ചായത്തുകളും ഗുരുവായൂർ നഗരസഭയിലെ 21 വാർഡുകളും കണ്ടയിന്റ്മെന്റ് സോൺ ആയി പ്രഖ്യാപിച്ചു.

ഇതോടെ ഗുരുവായൂർ മണ്ഡലം ഏകദേശം പൂർണ്ണമായും കണ്ടയിന്റ്മെന്റ് സോണായി.
ഗുരുവായൂർ മണ്ഡലത്തിലെ പുന്നയൂർക്കുളം വടക്കേകാട്, പുന്നയൂർ, കടപ്പുറം പഞ്ചായത്തുകളും ചാവക്കാട് നഗരസഭയും പൂർണ്ണമായും കണ്ടയിന്റ്മെന്റ് സോണുകളായി. ഒരുമനയൂർ, ഏങ്ങണ്ടിയൂർ പഞ്ചായത്തുകളിലും കണ്ടയിന്റ്മെന്റ് സോണുകൾ നിലവിലുണ്ട്.

ഗുരുവായൂർ നഗരസഭയിലെ 43 വാർഡുകളിൽ 21 വാർഡുകൾ ഇന്ന് കണ്ടയിന്റ്മെന്റ് സോൺ ആയി കളക്ടർ പ്രഖ്യാപിച്ചു. പകുതി വാർഡുകൾ കണ്ടയിന്റ്മെന്റ് സോൺ ആയാൽ ആ തദ്ദേശഭരണ പ്രദേശം പൂർണ്ണമായും കണ്ടയിന്റ്മെന്റ് സോണായി പ്രഖ്യാപിക്കുമെന്ന് മുഖ്യമന്ത്രി അറിയിച്ചിട്ടുണ്ട്.

ഗുരുവായൂർ നഗരസഭയിലെ 02, 03, 13, 15, 16 20, 22, 23, 25, 26, 28, 30, 31, 33, 35, 37, 38, 40, 41, 42, 43 വാർഡുകളാണ് കണ്ടയിന്റ്മെന്റ് സോണായി പ്രഖ്യാപിച്ചിട്ടുള്ളത്

Comments are closed.