അഡ്വ. നിവേദിതക്ക് കെട്ടിവെക്കാനുള്ള തുക നല്‍കിയത് പരമ്പരാഗത മത്സ്യതൊഴിലാളികള്‍
ചാവക്കാട്: ഗുരുവായൂര്‍ നിയോജകമണ്ഡലത്തിലെ എന്‍.ഡിഎ.സ്ഥാനാര്‍ത്ഥി അഡ്വ.നിവേദിതക്ക് തിരഞ്ഞെടുപ്പില്‍ മത്സരിക്കുന്നതിന് കെട്ടിവെക്കാനുള്ള തുക ചാവക്കാട് കടപ്പുറത്തെ പരമ്പരാഗത മത്സ്യതൊഴിലാളികള്‍ നല്‍കി.
മത്സ്യതൊഴിലാളികളായ കരിമ്പാച്ചന്‍ നാരായണന്‍, മൂക്കന്‍ കൃഷ്ണന്‍, ആച്ചി രാജന്‍ എന്നിവരുടെ നേതൃത്വത്തില്‍ സമാഹരിച്ച തുക സ്ഥാനാര്‍ത്ഥിക്ക് കൈമാറി. മത്സ്യപ്രവര്‍ത്തക സംഘം സംസ്ഥാന വൈസ് പ്രസിഡണ്ട് കെ ജി രാധാകൃഷ്ണന്‍, ബി.ജെ.പി. നേതാക്കളായ എം കെ ഷണ്മുഖന്‍, സുമേഷ് തേര്‍ളി, ബാലന്‍ തിരുവെങ്കിടം, ഗണേഷ് ശിവജി എന്നിവര്‍ സംസാരിച്ചു.
Comments are closed.