ജോഫി ചൊവ്വന്നൂരിനും ഭൂമിക എസ് വാര്യര്‍ക്കും പ്രസ്സ്ഫോറത്തിന്‍റെ ഉപഹാരം

ഗുരുവായൂര്‍ : പ്രാദേശിക മാധ്യമ പ്രവര്‍ത്തകനുള്ള വീട്ടിക്കിഴി ഗോപാലകൃഷ്ണന്‍ പുരസ്‌കാരം നേടിയ ജോഫി ചൊവ്വന്നൂരിനെ ഗുരുവായൂര്‍ പ്രസ് ഫോറം അനുമോദിച്ചു. ക്ഷേമകാര്യ സ്ഥിരം സമിതി അധ്യക്ഷന്‍ സുരേഷ് വാര്യര്‍ ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ് ടി.ബി. ജയപ്രകാശ് അധ്യക്ഷത വഹിച്ചു. വേണു എടക്കഴിയൂര്‍, പി.കെ. രാജേഷ് ബാബു, ടി.ടി. മുനേഷ്, കെ.കെ.കിഷോര്‍, സനൂപ് ആട്ടയൂര്‍ എന്നിവര്‍ സംസാരിച്ചു. എസ്.എസ്.എല്‍.സി.ക്ക് മുഴുവന്‍ വിഷയങ്ങളിലും എ പ്ലസ് നേടിയ ഭൂമിക എസ്. വാര്യര്‍ക്കും ഉപഹാരം നല്‍കി.

Comments are closed.