mehandi new

ഗുരുവായൂരില്‍ പട്ടാപകല്‍ വീട് പൊളിച്ച് മോഷണം നടത്തിയ പ്രതികളെ നാട്ടുകാര്‍ പിടികൂടി

fairy tale

[et_pb_section admin_label=”section”][et_pb_row admin_label=”row”][et_pb_column type=”4_4″][et_pb_text admin_label=”Text” background_layout=”light” text_orientation=”left” text_line_height=”2.2em” use_border_color=”off” border_color=”#ffffff” border_style=”solid”]

planet fashion

thief gvr arrestedഗുരുവായൂര്‍: പടിഞ്ഞാറെനട ഗാന്ധിനഗറിൽ പട്ടാപ്പകൽ മോഷണം നടത്തിയ രണ്ട് ഇതര സംസ്ഥാനക്കാരെ നാട്ടുകാര്‍ പിടികൂടി പോലീസില്‍ ഏല്‍പ്പിച്ചു . തുടര്‍ന്ന് ബംഗാൾ സ്വദേശികളായ ബിദ്ജ്യുദ് പാണ്ഡെ (43), കുമരേഷ് ഹവുൾദാർ (33) എന്നിവരുടെ അറസ്റ്റ് ടെമ്പിൾ പൊലീസ് രേഖപ്പെടുത്തി . ബുധനാഴ്ച പകലാണ്
രാമാനുജൻറെ മാതാവിൻറെ ശ്രാദ്ധച്ചടങ്ങുകൾക്കായി രാവിലെ വീട്പൂട്ടിപ്പോയി 2.30ഓടെ തിരിച്ചെത്തുന്നതിനിടെയായിരുന്നു മോഷണം നടന്നത്. വീടിൻറെ മുൻവാതിലിൻറെ പൂട്ട് തകർത്ത് ഹാളിലെ പെട്ടിയിൽ സൂക്ഷിച്ചിരുന്ന നാലര പവൻറെ താലിമാല മോഷ്ടിച്ചത്. മോഷണം നടന്നതിന്‍റെ പിറ്റേ ദിവസം ഇരുവരും വീണ്ടും ഗാന്ധി നഗറില്‍ കമ്പി പാരയുമായി ചുറ്റികങ്ങുന്നത് കണ്ട സമീപത്തെ കടക്കാര്‍ തടഞ്ഞ് വെച്ച് പോലിസിനെ അറിയിക്കുകയായിരുന്നു .സി സി ടി വിയില്‍ പതിഞ്ഞ മോഷ്ടാക്കളുടെ ദൃശ്യങ്ങള്‍ മാധ്യമങ്ങളില്‍ വന്നിരുന്ന വിവരം മോഷ്ടാക്കള്‍ അറിഞ്ഞിരുന്നില്ല . മോഷണ നടത്തുമ്പോള്‍ ധരിച്ചിരുന്ന വസ്ത്രങ്ങള്‍ തന്നെയാണ് പ്രതികള്‍ ധരിച്ചിരുന്നത് .
നാല് ദിവസം മുന്‍പ് ഗുരുവായൂരില്‍ എത്തിയ പ്രതികള്‍ പടിഞ്ഞാറെ നടയിലെ സ്വകാര്യ ലോഡ്ജില്‍ ആണ് താമസിച്ചിരുന്നത്. ഇവിടെനിന്നും പോലീസ് തൊണ്ടിമുതല്‍ കണ്ടെടുത്തു.

[/et_pb_text][/et_pb_column][/et_pb_row][/et_pb_section]

Comments are closed.