mehandi new

ഗുരുവായൂർ സെന്റ് ആന്റണീസ് പള്ളി ലഹരിവിരുദ്ധ ദിനം ആചരിച്ചു

fairy tale
planet fashion

ഗുരുവായൂർ : സെന്റ് ആന്റണീസ് പള്ളിയിലെ ലഹരിവിരുദ്ധ ദിനാചരണം വികാരി ഫാ. പ്രിന്റോ കുളങ്ങര ഉദ്ഘാടനം ചെയ്തു. മെഴുകുതിരികൾ തെളിച്ച് നടത്തിയ പ്രതിജ്ഞക്ക്
കുടുംബ കൂട്ടായ്മ കേന്ദ്ര സമിതി കൺവീനർ പി ഐ. ലാസർ നേതൃത്വം നൽകി. എക്സൈസ് പ്രിവന്റീവ് ഓഫീസർ പി. എൽ ജോസഫ് ബോധവൽക്കരണ ക്ളാസ് എടുത്തു. സ്റ്റീഫൻ ജോസ്, സി.വി. ലാൻസൻ, ജോയ് തോമസ് സി, സി. ടി ലെനിൻ, ഒ.സി. ബാബുരാജ്, ലോറൻസ് നീലങ്കാവിൽ, ടി. എൽ. പ്രിൻസ് എന്നിവർ പ്രസംഗിച്ചു.

വിശ്വാസ പരിശീലന യൂണിറ്റിന്റെ നേതൃത്വത്തിൽ ലഹരിവിരുദ്ധ റാലി സംഘടിപ്പിച്ചു. വിദ്യാർത്ഥികൾക്കായി പ്രസംഗമത്സരം, പോസ്റ്റർ ഡിസൈൻ മത്സരങ്ങൾ എന്നിവ സംഘടിപ്പിച്ചു. പ്രിൻസിപ്പൽ ജോഷി സി.എ, ജൂഡിറ്റ്‌ ജോമോൻ, സജിൻ സൈമൻ, എം. എഫ്. നിക്സൻ എന്നിവർ നേതൃത്വം നൽകി.

Jan oushadi muthuvatur

Comments are closed.