mehandi new

ഗുരുവായൂർ സെൻറ് ആൻറണീസ് പള്ളി തിരുനാളിന് കൊടിയേറി

fairy tale

ഗുരുവായൂർ : ഗുരുവായൂർ സെൻറ് ആൻറണീസ് പള്ളി തിരുനാളിന് കൊടിയേറി.
ഞായറാഴ്ച രാവിലെ നടന്ന ദിവ്യബലിക്കുശേഷം വികാരി ഫാദർ സെബി ചിറ്റിലപ്പിള്ളി കൊടിയേറ്റം നിർവഹിച്ചു.
മെയ് ഒന്ന്, രണ്ട് തീയതികളിലാണ് തിരുനാളാഘോഷം.

planet fashion

കോവിഡ് മാനദണ്ഡങ്ങൾ പൂർണമായും പാലിച്ചാണ് തിരുനാളാഘോഷങ്ങൾ നടക്കുകയെന്ന് വികാരി ഫാദർ സെബി ചിറ്റിലപ്പിള്ളി അറിയിച്ചു. ദീപാലങ്കാര സ്വിച്ച് ഓൺ ഏപ്രിൽ 30 ന് വൈകീട്ട് 7.30 ന് പൊലീസ് അക്കാദമി കമാൻഡന്റ് സി.വി. പാപ്പച്ചൻ നിർവഹിക്കും. തിരുനാൾ ദിനമായ ഞായറാഴ്ച രാവിലെ 9.30 ന് തിരുനാൾ ദിവ്യബലിക്ക് ഫാ. പ്രകാശ് പുത്തൂർ മുഖ്യ കാർമികനാവും. ഫാ. ഡേവിസ് പേരാമംഗലത്ത് സന്ദേശം നൽകും. തുടർന്ന് പ്രദക്ഷിണം നടക്കും.

വികാരി ഫാ. സെബി ചിറ്റിലപ്പിള്ളി, കൈക്കാരന്മാരായ ജോഷി പി സൈമൺ, ടി.കെ. ജോഷി മോഹൻ, വി.ടി. ഷാജൻ, ജനറൽ കൺവീനർ തോംസൺ വി ആൻറണി എന്നിവരുടെ നേതൃത്വത്തിലുള്ള കമ്മിറ്റികളാണ് തിരുനാൾ ആഘോഷത്തിന് നേതൃത്വം നൽകുന്നത്.

Jan oushadi muthuvatur

Comments are closed.