Header

സിം കാര്‍ഡുകള്‍ ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തിയ സംഭവം – ഗുരുവായൂര്‍ ക്ഷേത്ര സുരക്ഷ ശക്തമാക്കും

ഗുരുവായൂര്‍: ശ്രീവത്സം ഗെസ്‌ററ് ഹൗസ് പരിസരത്തു നിന്ന്  സിം കാര്‍ഡുകള്‍ ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തിലെ അന്വേഷണത്തിന്റെ ഭാഗമായി പൊലീസ് കമീഷണര്‍ കെ.ജി.സൈമണ്‍, എ.സി.പി ആര്‍.ജയചന്ദ്രന്‍ പിള്ള, സി.ഐ എന്‍.രാജേഷ് എന്നിവര്‍ ദേവസ്വം ഓഫിസിലെത്തി ചര്‍ച്ച നടത്തി. സിം കാര്‍ഡുകള്‍ കണ്ടെത്തിയ സാഹചര്യത്തില്‍ ക്ഷേത്ര പരിസരത്തെ നിരീക്ഷണവും സുരക്ഷയും കൂടുതല്‍ ശക്തമാക്കും. ഭക്തര്‍ക്ക് അസൗകര്യങ്ങള്‍ സൃഷ്ടിക്കാത്ത വിധത്തിലാണ് സുരക്ഷ വര്‍ധിപ്പിക്കുക. ദേവസ്വം ഒരു കോടിയിലേറെ രൂപ മുന്‍കൂറായി പൊലീസിന്  നല്‍കിയിട്ടും ലഭിക്കാതിരിക്കുന്ന സുരക്ഷ ഉപകരണങ്ങള്‍ അടിയന്തിരമായി ലഭ്യമാക്കാന്‍ നടപടിയുണ്ടാകുമെന്ന് കമീഷണര്‍ ദേവസ്വത്തിന് ഉറപ്പ് നല്‍കി. ക്ഷേത്ര ആവശ്യത്തിനായി വാങ്ങി തൃശൂരിലെ പൊലീസ് അക്കാദമയില്‍ സൂക്ഷിച്ചിട്ടുള്ള ബോംബ് സ്യൂട്ട് ക്ഷേത്ര പരിസരത്ത് കൊണ്ടുവരാനുള്ള സ്ഥലം അനുവദിച്ചിട്ടുണ്ട്. ക്ഷേത്രത്തിനകത്ത് നാലമ്പലത്തിലേക്ക് കൊടിമരം വഴി നേരിട്ട് പ്രവേശിക്കുന്നതിന് നിയന്ത്രണങ്ങളുണ്ടാകും.

Comments are closed.