തെരുവ് നായ ഭീഷണിയിൽ ഗുരുവായൂർ നഗരം – ഭക്തർക്ക് നേരെ വീണ്ടും ആക്രമണം നാലു വയസ്സുകാരന് പരിക്കെറ്റു

ഗുരുവായൂർ ക്ഷേത്ര പരിസരം തെരുവ് നായ മുക്തമാക്കി ഭക്തരുടെ സുരക്ഷ ഉറപ്പ് വരുത്തണം

ഗുരുവായൂർ : തെരുവ് നായ ഭീഷണിയിൽ ഗുരുവായൂർ നഗരം. ക്ഷേത്രദർശനത്തിനെത്തിയ കുടുംബത്തിലെ നാലു വയസ്സുകാരനെ തെരുവ് നായ കടിച്ചുപറിച്ചു. കണ്ണൂർ ഒളിയിൽ പത്മാലയം നിവാസിൽ രജിതിൻ്റെ മകൻ നാലു വയസ്സുകാരൻ ഡ്യൂവിത്തിനെയാണ് തെരുവുനായ ആക്രമിച്ചത്. നായകളുടെ കടിയേറ്റ് ദേഹമാസകലം പരിക്കേറ്റ കുട്ടിയെ ആക്ട്സ് ആംബുലൻസിൽ രാജ ആശുപത്രിയിൽ എത്തിച്ചെങ്കിലും വിദഗ്‌ദ്ധ ചികിത്സക്കായിതൃശൂർ മെഡിക്കൽ കോളേജിലേക്ക് കൊണ്ടു പോയി.
ക്ഷേത്രദർശനം കഴിഞ്ഞ് ഇവർ താമസിച്ചിരുന്ന കെ ടി ഡി സി നന്ദനം ഹോട്ടലിൽ എത്തിയപ്പോഴാണ് കുട്ടിക്കുനേരെ തെരുവുനായ ആക്രമണം ഉണ്ടായത്. നാട്ടിലേക്ക് പോകാനായി സാധനങ്ങൾ കാറിൽ കയറ്റുകയായിരുന്നു കുട്ടിയുടെ പിതാവും മറ്റുള്ളവരും. ഈ സമയം കാറിന് മുന്നൽ നിന്ന് കളിക്കുകയായിരുന്ന കുട്ടിയെ അവിടേക്ക് വന്ന മൂന്ന് തെരുവുനായകൾ ചേർന്ന് കടിച്ചുവലിച്ചുകൊണ്ടുപോകുകയായിരുന്നു. പിതാവ് രജിത്താണ് നായകളുടെ ആക്രമണത്തിൽനിന്ന് കുട്ടിയെ രക്ഷപെടുത്തിയത്. ഈ സമയം ഒരു നായ കുട്ടിയുടെ കാലിൽ കടിച്ചു പിടി ച്ചിട്ടുണ്ടായിരുന്നു.
കണ്ണൂർ സ്വദേശി രജിതും ഭാര്യയും രണ്ടു കുട്ടികളുമടങ്ങുന്ന കുടുംബം ചോറൂണ് നടത്തുന്നതിനായാണ് കഴിഞ്ഞ ദിവസം ഗുരുവായൂരിൽ എത്തിയത്. കുട്ടിയുടെ പരിക്ക് സാരമുള്ളതല്ലെന്ന് ഡോക്ടർമാർ അറിയിച്ചിട്ടുണ്ട്.
ഗുരുവായൂർ ക്ഷേത്ര പരിസരം തെരുവ് നായ മുക്തമാക്കി ഭക്തരുടെ സുരക്ഷ ഉറപ്പ് വരുത്തണം.
ഗുരുവായൂരിലെ തെരുവുനായ വിഷയത്തിൽ അടിയന്തിര പരിഹാരം ഉണ്ടാകണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് ഗുരുവായൂർ നഗരസഭാ കൗൺസിലർ സി. എസ്. സൂരജ് തൃശ്ശൂർ ജില്ലാ കലക്ടർക്ക് പരാതി നൽകി.

അന്താരാഷ്ട്ര നിലവാരത്തിലുള്ള സുഗന്ധദ്രവ്യങ്ങൾ കുറഞ്ഞ വിലയിൽ ലഭിക്കാൻ ഇപ്പൊൾ തന്നെ ബന്ധപ്പെടുക. ഓർഡർ നിങ്ങൾക്ക് വാട്സാപ്പിലോ
https://wa.me/917994987599?text=Hi
അല്ലെങ്കിൽ ഈ വെബ്സൈറ്റ് ലിങ്കിലോ ചെയ്യാവുന്നതാണ്
www.leparfum.in/leonara/shop/

Comments are closed.