mehandi new

വൈശാഖ മാസാചരണം ഏഴിന് തുടങ്ങും

fairy tale

ഗുരുവായൂര്‍: വൈശാഖ മാസാചരണം നാളെ ആരംഭിക്കും. പുണ്യകര്‍മങ്ങള്‍ക്ക് ഇരട്ടി പുണ്യം ലഭിക്കുമെന്ന് വിശ്വാസമുള്ള ഈ മാസത്തില്‍ ക്ഷേത്ര ദര്‍ശനത്തിന് തിരക്കനുഭവപ്പെടും. മഹാവിഷ്ണുവിന്റെ മൂന്ന് അവതാരദിനങ്ങള്‍ ഈ മാസത്തിലുണ്ട്. ബലരാമജയന്തിയായ അക്ഷയ ത്രിതീയ തിങ്കളാഴ്ചയാണ്. അന്ന് തന്നെയാണ് പരശുരാമ അവതാരദിനം. ശ്രീ ശങ്കരജയന്തി ഈ മാസം 11നും നരസിംഹജയന്തി 20 നുമാണ്. ഗുരുവായൂര്‍ ക്ഷേത്രത്തില്‍ നാല് ഭാഗവത സപ്താഹങ്ങള്‍ വൈശാഖ മാസത്തില്‍ നടക്കും. അടുത്ത മാസം അഞ്ചിനാണ് വൈശാഖ മാസം സമാപിക്കുക.

Macare health second

Comments are closed.