
ചാവക്കാട്: പ്രത്യേക പ്രോസിക്യൂട്ടറെ നിയമിക്കനമെന്നാവശ്യപ്പെട്ടു തിരുവത്രയില്‍ വധിക്കപ്പെട്ട എ.സി ഹനീഫയുടെ ബന്ധുക്കള്‍ ഇന്ന് നടത്താനിരുന്ന സത്യാഗ്രഹ സമരം മാറ്റിവെച്ചു. ഹനീഫയുടെ മാതാവ് ഐഷാബി ഈ ആവശ്യം ഉന്നയിച്ച് ഞായറാഴ്ച്ച ചാവക്കാട്ടത്തെിയ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിക്ക് നല്‍കിയിരുന്നു. ഇതിനു വേണ്ട എല്ലാനടപടികളും സ്വീകരിച്ചതായി മുഖ്യമന്ത്രി അറിയിച്ചതായും അതിനാലാണ് തിങ്കളാഴ്ച്ച താലൂക്ക് ഓഫീസിനു മുന്നില്‍ ഐഷാബി, മക്കളായ സെയ്തുമുഹമ്മദ്, അബൂബക്കര്‍ എന്നിവര്‍ നടത്താനിരുന്ന സത്യാഗ്രഹം മാറ്റിവെക്കുന്നതെന്നും അവര്‍ അറിയിച്ചു.

Comments are closed.