mehandi new

ആരോഗ്യം ആനന്ദം : കാൻസർ പ്രതിരോധ ജനകീയ കാമ്പയിൻ കടപ്പുറം പഞ്ചായത്തിൽ തുടക്കം കുറിച്ചു

fairy tale

കടപ്പുറം : കാൻസർ പ്രതിരോധ ജനകീയ കാമ്പയിൻ, ആരോഗ്യം ആനന്ദം എന്ന പരിപാടിക്ക് കടപ്പുറം പഞ്ചായത്തിൽ തുടക്കമായി. കടപ്പുറം സാമൂഹിക ആരോഗ്യ കേന്ദ്രത്തിൽ വെച്ച് നടന്ന പരിപാടി കടപ്പുറം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സാലിഹ ഷൗക്കത്ത് ഉദ്ഘാടനം ചെയ്തു. ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡണ്ട് കാഞ്ചന മൂക്കൻ അദ്ധ്യക്ഷത വഹിച്ചു. മെഡിക്കൽ ഓഫീസർ ഡോ. ഫ്രാൻസീസ് ജിമ്മി, വാർഡ് മെമ്പർ ടി. ആർ ഇബ്രാഹിം, പ്രസന്ന ചന്ദ്രൻ, ഹെൽത്ത് ഇൻസ്പെക്ടർ സെബി വർഗീസ്, പബ്ലിക് ഹെൽത്ത് നെഴ്സ് ജിൻസി എന്നിവർ സംസാരിച്ചു. മുപ്പത് വയസ്സിന് മുകളിൽ പ്രായമുള്ള സ്ത്രീകളിലെ കാൻസർ നേരത്തെ കണ്ടെത്തുക എന്ന ഉദ്ദേശ്യത്തോടെ നടത്തപ്പെടുന്ന കാൻസർ നിർണ്ണയ സ്ക്രീനിങ്ങ് 2025 മാർച്ച് 8 വരെ നീണ്ട് നിൽക്കും.

Unani banner ad

Comments are closed.