

ചാവക്കാട് : ഉരുവിനു സീലില്ല നൂറുകിലോ ഇറച്ചി പിടിച്ചെടുത്തു. ചാവക്കാട് നഗരസഭ ഏഴാം വാർഡ് മുക്കട്ടയിൽ പ്രവർത്തിക്കുന്ന മാണിക്യകല്ലിന്റെ ഇറച്ചിക്കടയിൽ വില്പനക്ക് വെച്ച ഇറച്ചിയാണ് പിടിച്ചെടുത്തത്.
ഇന്ന് പുലർച്ചെ ചാവക്കാട് നഗരസഭ ആരോഗ്യവിഭാഗം ജീവനക്കാർ നടത്തിയ പരിശോധനയെ തുടർന്നാണ് നടപടി.
നിയമനുസൃതം നഗരസഭയുടെ സീല് വെക്കാത്ത ഉരുവിനെ അറുത്താണ് വില്പനക്ക് വെച്ചിരുന്നതെന്നു ആരോഗ്യ വിഭാഗം ഉദ്യോഗസ്ഥനായ ശംഭു പറഞ്ഞു.
നഗരസഭയിൽ പരാതി ലഭിച്ചതിനെ തുടർന്നായിരുന്നു പരിശോധന.

Comments are closed.