സലാല : തൃശൂർ ചാവക്കാട് പുന്ന സ്വദേശി അമ്പലത്ത് വീട്ടിൽ കുഞ്ഞു മകൻ അബ്ദുൽ നാസർ (45) ഹൃദയാഘാതം മൂലം ഒമാനിൽ നിര്യാതനായി. സലാലയിലെ മർബാദിൽ സൂപ്പർമാർക്കറ്റിലെ ജീവനക്കാരനായിരുന്നു. സുൽത്താൻ കാബൂസ് ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം കെഎംസിസിയുടെ നേതൃത്വത്തിൽ തുടർനടപടികൾ പൂർത്തിയാക്കി നാട്ടിലേക്ക് അയക്കുമെന്ന് ബന്ധപ്പെട്ടവർ അറിയിച്ചു. ഇദ്ദേഹത്തിന്റെ ഭാര്യ പിതാവ് കഴിഞ്ഞ തിങ്കളാഴ്ച്ച മരിച്ചിരുന്നു.
മാതാവ്: മുംതാസ്. ഭാര്യ: ഷാഹിന. മക്കൾ: ഷിനാസ്, നെയ്‌മ മറിയം.
Comments are closed.