
ഗുരുവായൂർ : ഗുരുവായൂർ ശ്രീകൃഷ്ണ സ്‌കൂളിൽ നടന്നു കൊണ്ടിരിക്കുന്ന ചാവക്കാട് സബ് ജില്ലാ കായികോത്സവം ശക്തമായ മഴയെ തുടർന്ന് അനിശ്ചിതത്വത്തിൽ. കിഡ്ഡീസ് വിഭാഗം മത്സരങ്ങൾ നാളെ നടക്കുന്നതല്ലെന്ന് സംഘാടകർ അറിയിച്ചു. കായികമേള നടന്നു കൊണ്ടിരിക്കുന്ന ഗ്രൗണ്ടിൽ വെള്ളക്കെട്ടും ചളിയും. മഴ രാത്രിയിലും ശക്തമായി തുടരുകയാണ്. നാല് ദിവസമായി നടക്കുന്ന കായികോത്സവത്തിന്റെ രണ്ടു ദിവസത്തെ മത്സരങ്ങൾ പൂർത്തീകരിച്ചു. നബിദിനമായതിനാൽ ഇന്ന് മത്സരങ്ങൾ ഉണ്ടായിരുന്നില്ല. മഴ ശക്തമായി നിലനിന്നാൽ 29, 30 തീയതികളിൽ നടക്കേണ്ട മത്സരങ്ങൾ പലതും മാറ്റിവെക്കേണ്ടിവരും .

സബ് ജൂനിയർ വിഭാഗം കുട്ടികളുടെ മത്സരങ്ങൾ അനുകൂല കാലാവസ്ഥ യാണെങ്കിൽ നാളെ ഉച്ചയ്ക്ക് രണ്ടുമണി മുതൽ നടത്തും. നിശ്ചയിച്ച പ്രകാരം ജൂനിയർ സീനിയർ ആൺകുട്ടികൾ പെൺകുട്ടികൾ വിഭാഗം മത്സരങ്ങൾ അനുകൂല സാഹചര്യമാണെങ്കിൽ നടത്തുമെന്നും നടത്ത മത്സരം ഉൾപ്പടെയുള്ള മത്സരങ്ങൾ രാവിലെ ഒമ്പതു മണിക്കാണ് ആരംഭിക്കുകയെന്നും സംഘാടകർ അറിയിച്ചു.

അന്താരാഷ്ട്ര നിലവാരത്തിലുള്ള സുഗന്ധദ്രവ്യങ്ങൾ കുറഞ്ഞ വിലയിൽ ലഭിക്കാൻ ഇപ്പൊൾ തന്നെ ബന്ധപ്പെടുക. ഓർഡർ നിങ്ങൾക്ക് വാട്സാപ്പിലോ
https://wa.me/917994987599?text=Hi
അല്ലെങ്കിൽ ഈ വെബ്സൈറ്റ് ലിങ്കിലോ ചെയ്യാവുന്നതാണ്
www.leparfum.in/leonara/shop/.

Comments are closed.