mehandi new

കനത്ത മഴ – ഇരുപതോളം വീടുകൾ വെള്ളത്തിൽ 19 പേരെ മാറ്റിപ്പാർപ്പിച്ചു

fairy tale

ചാവക്കാട് : കനത്ത മഴ, കനോലി കനാൽ കരകവിഞ്ഞു. ചാവക്കാട് വഞ്ചിക്കടവിൽ ഇരുപതോളം വീടുകൾ വെള്ളത്തിൽ.  ചാവക്കാട് നഗരസഭയിലെ 17-ാം വാർഡായ വഞ്ചിക്കടവിൽ നിന്ന് മൂന്ന് കുടുംബങ്ങളിലെ 19 പേരെ അഞ്ചങ്ങാടിയിലെ സർക്കാർ ഷെൽട്ടർ ഹോമിലേക്ക് മാറ്റിപ്പാർപ്പിച്ചു. കറുപ്പം വീട്ടിൽ നസീർ, ചന്ദനപറമ്പിൽ വഹാബ്, രായം മരക്കാർ വീട്ടിൽ ഫൈസൽ എന്നിവരുടെ കുടുംബത്തെയാണ് മാറ്റി താമസിപ്പിച്ചിട്ടുള്ളത്.  ഇവർക്കാവശ്യമായ എല്ലാ സൗകര്യങ്ങളും  ഒരുക്കിയിട്ടുണ്ടെന്നു നഗരസഭ ചെയർ പേഴ്സൻ ഷീജ പ്രശാന്ത് അറിയിച്ചു.

planet fashion

Comments are closed.