mehandi new

ഹൈമാസ്റ്റ് ലൈറ്റുകൾ കത്തുന്നില്ല – ഗുരുവായൂരിൽ റാന്തൽ സമരവുമായി കോൺഗ്രസ്സ്

fairy tale

ഗുരുവായൂർ :  ഗുരുവായൂരിൻ്റെ പ്രധാന പ്രവേശന കവാടങ്ങളിലും പരിസരങ്ങളിലും കാലങ്ങളായി ഹൈമാസ്റ്റ് ലൈറ്റുകൾ കത്തുന്നില്ല.  പ്രദേശം ഇരുട്ടിലായിട്ടും കണ്ണ് തുറക്കാത്ത നഗരസഭ അധികാരികൾക്കെതിരെ പ്രതിഷേധമുയർത്തി ഗുരുവായൂർ കോൺഗ്രസ്സ് മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ”റാന്തൽ സമരം ” നടത്തി. പടിഞ്ഞാറെനടയിൽ  കത്താത്ത ഹൈമാസ്റ്റ് ലൈറ്റിന് താഴെ റാന്തൽ പ്രകാശിപ്പിച്ച്  ബ്ലോക്ക് കോൺഗ്രസ്സ് പ്രസിഡണ്ട് അരവിന്ദൻ പല്ലത്ത് സമരം ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡണ്ട് ഒ. കെ. ആർ മണികണ്ഠൻ അദ്ധ്യക്ഷത വഹിച്ചു.

planet fashion

നഗരസഭ കൗൺസിലർമാരായ കെ.പി.എ.റഷീദ്, സി.എസ് സൂരജ്, വി.കെ.സുജിത്ത്, മുൻ ബ്ലോക്ക് പ്രസിഡണ്ട് ആർ.രവികുമാർ,  നേതാക്കളായ ബാലൻ വാറണാട്ട്, പി.ഐ. ലാസർ, ശശി വാറണാട്ട്, സ്റ്റീഫൻ ജോസ്, ഷൈൻ മനയിൽ, പ്രിയ രാജേന്ദ്രൻ, കെ.കെ.രഞ്ജിത്ത്, വി.കെ ഷൈമിൽ, പ്രദീഷ് ഓടാട്ട്, വി.കെ.നവനീത്, സി.അനിൽകുമാർ എന്നിവർ പ്രസംഗിച്ചു. നിലവിലുള്ള ഹൈമാസ്റ്റ് ലൈററുകൾ പണിമുടക്കി കാലമേറെ ആയിട്ടും അവതെളിയിക്കാതെ പുതിയ ഹൈമാസ്റ്റ് ഉദ്ഘാടന മാമാങ്കം നടത്തുന്നതിനെതിരെയും സമരക്കാർ പ്രതിഷേധമുയർത്തി.

Haji’s pharma

Comments are closed.