mehandi new

പുത്തൻകടപ്പുറം ഗവ. ഫിഷറീസ് യു പി സ്കൂളിൽ ഹിരോഷിമ നാഗസാക്കി ദിനം ആചരിച്ചു

fairy tale

തിരുവത്ര :  ലോകമനഃസാക്ഷിയെ ഞെട്ടിച്ച 1945ലെ കറുത്ത ദിനങ്ങളെ ഓർമ്മപ്പെടുത്തി വീണ്ടുമൊരു ഹിരോഷിമ, നാഗസാക്കി ദിനം. സമാധാന രാഷ്ട്രീയം പ്രോത്സാഹിപ്പിക്കുന്നതിനും ഹിരോഷിമയിലെയും നാഗസാക്കിയിലെയും ബോംബ് ആക്രമണത്തിൻ്റെ പ്രത്യാഘാതങ്ങളെക്കുറിച്ച് അവബോധം സൃഷ്ടിക്കുന്നതിനുമായി പുത്തൻകടപ്പുറം ഗവ: ഫിഷറീസ് യു പി സ്കൂളിൽ സ്കൂളിൽ ഹിരോഷിമ, നാഗസാക്കി ദിനം ആചരിച്ചു. 1945 രണ്ടാം ലോക മഹായുദ്ധത്തിൽ ആഗസ്റ്റ് ആറിന് ജപ്പാനിലെ ഹിരോഷിമയിലും ആഗസ്റ്റ് ഒൻപതിനു നാഗസാക്കിയിലും അമേരിക്ക ആറ്റം ബോംബ് വർഷിച്ചു. 

planet fashion

സ്കൂളിലെ സാമുഹ്യ ശാസ്ത്ര ക്ലബ്ൻ്റെ കീഴിൽ സമാധാനത്തിൻ്റെ  സഡാക്കോ കൊക്കുകളെ നിർമ്മിക്കുകയും യുദ്ധ വിരുദ്ധ സന്ദേശങ്ങൾ കൈമാറുകയും ചെയ്തു. യുദ്ധങ്ങൾക്കെതിരെ സംഗീത നിർത്ത ശില്പം അവതരിപ്പിച്ചു. സ്കൂൾ ലീഡർ ഉമ്മുൽ ഹയ നേതൃത്വം നൽകി. പ്രധാനധ്യാപിക പി കെ റംല, അധ്യാപകരായ  പി ആർ  റജില, എം കെ സലീം, എം കെ ജാസ്മിൻ, എസ്. കെ  പ്രിയ, ലിൻസി വി തോമസ്, സയന ചാഴൂർ, കെ എച് ഷീജ, എം യു അജിത, സി. ജെ ജിൻസി തുടങ്ങിയവർ നേതൃത്വം നൽകി.

Macare 25 mar

Comments are closed.