ഇൻസ്പെയർ അവാർഡ് ജേതാവിന് ആദരം

മന്ദലാംകുന്ന്: കേന്ദ്ര ശാസ്ത്ര സാങ്കേതിക മന്ത്രാലയത്തിന്റെ ഇൻസ്‌പെയർ അവാർഡിന് അർഹനായ മുഹമ്മദ് റയീസ് ഖുറൈഷിയെ പുന്നയൂർ പഞ്ചായത്ത് മെമ്പർ അസീസ് മന്ദലാംകുന്നിന്റെ നേതൃത്വത്തിൽ ആദരിച്ചു. തൂങ്ങിമരണം തടയുന്നതിന് ശാസ്ത്ര സാങ്കേതിക വിദ്യ ഉപയോഗിച്ച് വികസിപ്പിച്ച ഉപകരണത്തിനാണ് അവാർഡ് ലഭിച്ചത്. സ്കൂൾ വിദ്യാർഥികളുടെ നൂതന ആശയങ്ങളും കണ്ടുപിടുത്തങ്ങളും പ്രോത്സാഹിപ്പിക്കുന്നതിന് കേന്ദ്രസർക്കാർ നൽകുന്ന പുരസ്കാരമാണ് ഇൻസ്പയർ.

കെ.കെ അക്ബർ, യൂസഫ് തണ്ണിതുറക്കൽ, കെ.എ നവാസ്, പി.എം ഫിറോസ്, ബാദുഷ കിഴക്കയിൽ, ഹുസൈൻ എടയൂർ, അർഷഖ് പൂവത്തിങ്ങൽ എന്നിവർ സംബന്ധിച്ചു. മന്ദലാംകുന്ന് ചോഴിയാട്ടേൽ മുഹമ്മദ് സലീം അസ്സൈനാരകത്ത് റോഷ്ന ദമ്പതികളുടെ മകനാണ് മുഹമ്മദ് റയീസ് ഖുറൈഷി.

Comments are closed.